AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Islamabad Blast: ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് ​സ്ഫോടനം; 12 മരണം, പൊട്ടിത്തെറിച്ചത് കാർ

Islamabad Blast News: കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചാവേറാക്രമണമെന്നാണ് സംശയം.

Islamabad Blast: ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് ​സ്ഫോടനം; 12 മരണം, പൊട്ടിത്തെറിച്ചത് കാർ
Islamabad (പ്രതീകാത്മക ചിത്രം) Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 11 Nov 2025 16:09 PM

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ (Islamabad Blast) ഉ​ഗ്ര സ്ഫോടനം. ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്താണ് സ്ഫോടനം നടന്നിരിക്കുന്നത്. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കോടതിക്ക് പുറത്തുണ്ടായിരുന്ന കാർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചാവേറാക്രമണമെന്നാണ് സംശയം.

കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണെന്നാണ് വിവരം. കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാഹനത്തിനുള്ളിൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Also Read: ഡൽഹി സ്ഫോടനം; അന്വേഷണം എൻഐഎക്ക് കൈമാറി, ഉടൻ റിപ്പോർട്ട് സമർപ്പിക്കും

പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വയിലെ വാന നഗരത്തിലെ ഒരു സൈനിക കോളേജിലെ കാഡറ്റുകളെ ബന്ദികളാക്കാൻ തീവ്രവാദികൾ നടത്തിയ ശ്രമം പാകിസ്ഥാൻ സൈന്യം പരാജയപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്ലാമാബാദിൽ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.