‘റഷ്യൻ’ വിമാന വിപ്ലവം! ഇന്ത്യയിൽ യാത്രാവിമാനം നിർമിക്കാൻ റഷ്യ, ആഭ്യന്തര യാത്രയ്ക്ക് 105 ചെറുവിമാനങ്ങൾ

India-Russia Aviation Cooperation: ഇന്ത്യയിൽ ടർബോപ്രോപ്പ് IL-114, സുഖോയ് സൂപ്പർജെറ്റ് 100 തുടങ്ങിയ വിമാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും റഷ്യയും തമ്മിലുള്ള ചർച്ചകൾ വിപുലീകരിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാം മോഹൻ നായിഡു കഴിഞ്ഞ ദിവസം അ‌റിയിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) റഷ്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.

റഷ്യൻ വിമാന വിപ്ലവം! ഇന്ത്യയിൽ യാത്രാവിമാനം നിർമിക്കാൻ റഷ്യ, ആഭ്യന്തര യാത്രയ്ക്ക് 105 ചെറുവിമാനങ്ങൾ

India Russia Aviation Cooperation

Published: 

11 Sep 2026 | 01:12 PM

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന രംഗത്താകെയും ഇന്ത്യയുടെ ആഭ്യന്തര വിമാനയാത്രയിൽ പ്രത്യേകിച്ചും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. ഇന്ത്യ- റഷ്യ സഹകരണം പ്രതിരോധ മേഖലയ്ക്ക് പുറമെ സിവിൽ ഏവിയേഷൻ രംഗത്തേക്കും വ്യാപിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഈ ശ്രമം വിജയിച്ചാൽ ഭാവിയിൽ റഷ്യ ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ ടർബോപ്രോപ്പ് IL-114, സുഖോയ് സൂപ്പർജെറ്റ് 100 തുടങ്ങിയ വിമാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും റഷ്യയും തമ്മിലുള്ള ചർച്ചകൾ വിപുലീകരിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാം മോഹൻ നായിഡു കഴിഞ്ഞ ദിവസം അ‌റിയിച്ചിട്ടുണ്ട്.

റഷ്യയുടെ സഹകരണത്തോടെ ഇന്ത്യയിൽ യാത്രാ വിമാനങ്ങൾ നിർമിക്കുന്നതിന് പുറമേ, റഷ്യയിൽ നിന്ന് വിവിധ ഇന്ത്യൻ കമ്പനികൾ ‘Il-114-300’ യാത്രാവിമാനങ്ങൾ വാങ്ങാനും തയാറെടുക്കുകയാണ്. ആഭ്യന്തര സർവീസുകൾക്ക് അ‌നുയോജ്യമായ 105 യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനാണ് നീക്കം നടക്കുന്നത്. 68 പേർക്കുവരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങളാണ് ഇവ.

Also Read: ബ്രിക്സ് ഉച്ചകോടി: റഷ്യൻ പ്രസിഡൻ്റ് വ്ലഡിമിർ പുടിൻ ഡൽഹിയിലെത്തി

ഇന്ത്യയിലെ വിമാന നിർമാണം

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) റഷ്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ബ്രിക്സ് (BRICS) ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യയിൽ വിമാനങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) റഷ്യയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ച് (MoU) റഷ്യൻ പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാം മോഹൻ നായിഡു അറിയിച്ചു.

“രാജ്യത്ത് വിമാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എച്ച്എഎല്ലും റഷ്യയും തമ്മിലുള്ള ധാരണാപത്രത്തെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ രണ്ട് തരം വിമാനങ്ങളാണുള്ളത്. ഒന്ന് ടർബോപ്രോപ്പ് IL-114-ഉം മറ്റൊന്ന് ജെറ്റ് എൻജിൻ വിമാനമായ സുഖോയ് സൂപ്പർജെറ്റ് 100 ആണ്. ഇവ രണ്ടും നമ്മുടെ പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിക്ക് വളരെ അനുയോജ്യമാണ്,” എന്ന് നായിഡു പറഞ്ഞു.

രാജ്യത്തുടനീളം നിരവധി വിമാനത്താവളങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ പ്രാദേശിക കണക്റ്റിവിറ്റി ആവശ്യങ്ങൾക്ക് ഈ വിമാനങ്ങൾ തികച്ചും അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പിനാക്കിൾ എയർ, എയർ കേരള, സ്ലീക്ക് ഏവിയേഷൻ തുടങ്ങിയ ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് 105 പ്രാദേശിക ടർബോപ്രോപ്പ് വിമാനങ്ങൾ കൈമാറുന്നതും അതുമായി ബന്ധപ്പെട്ട നടപടികളും ചർച്ചകളും നിർദ്ദിഷ്ട കരാറുകളിൽ ഉൾപ്പെടുന്നു.

റഷ്യ തങ്ങളുടെ പ്രാദേശിക വിമാനങ്ങളായ SJ-100, MC-21, Il-114-300 എന്നിവ ഡൽഹിയിലെ ഇന്നോപ്രോം (Innoprom) പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു. ചെറിയ റൺവേകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമുള്ള ചെറു വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപ്പന ചെയ്ത ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം നിർമിച്ചിരിക്കുന്നത്.

രണ്ട് TV7-117ST-01 എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിമാനത്തിൽ 68 യാത്രക്കാർക്കുവരെ സഞ്ചരിക്കാനും പരമാവധി യാത്രക്കാരുമായി ഏകദേശം 1,400 കിലോമീറ്റർ ദൂരം വരെ പറക്കാനും സാധിക്കും. ഈ ചെറു വിമാനങ്ങളുടെ 50 എണ്ണം പിനാക്കിൾ എയർ വാങ്ങും. എയർ കേരളയ്ക്ക് 20 വിമാനങ്ങളും സ്ലീക്ക് ഏവിയേഷൻ 35 വിമാനങ്ങൾക്കും കരാർ നൽകും. ആകെ 105 റഷ്യൻ ചെറുവിമാനങ്ങൾ ഇന്ത്യയിൽ എത്തും. റഷ്യയുമായുള്ള സിവിൽ ഏവിയേഷൻ സഹകരണം ഇന്ത്യയിൽ വിമാനയാത്രയിൽ വിപ്ലവകരമായ കുതിച്ചുചാട്ടം സൃഷ്ടിക്കും എന്ന്കരുതപ്പെടുന്നു.

English Summary

Civil Aviation Minister Kinjarapu Ram Mohan Naidu announced recently that discussions between India and Russia regarding the manufacture of aircraft such as the turboprop IL-114 and the Sukhoi Superjet 100 in India have been expanded. The plan is to manufacture these aircraft within India based on an agreement between Hindustan Aeronautics Limited (HAL) and Russia.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്