Horizon Europe India: 93.5 ബില്യൺ യൂറോയുടെ യൂറോപ്യൻ ഗവേഷണ പദ്ധതിയിൽ ഇന്ത്യയും; 2027 മുതൽ വൻ അവസരങ്ങൾ

India EU Horizon Europe Deal Opens New Research Funding Opportunities: 2021 മുതല്‍ 2027 വരെ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഗവേഷണ-നവീകരണ പദ്ധതിയാണ് ഹൊറൈസണ്‍ യൂറോപ്പ്. ശാസ്ത്രീയ ഗവേഷണം, സാങ്കേതികവിദ്യാ വികസനം, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആകെ ബജറ്റ് 93.5 ബില്യണ്‍ യൂറോയാണ്.

Horizon Europe India: 93.5 ബില്യൺ യൂറോയുടെ യൂറോപ്യൻ ഗവേഷണ പദ്ധതിയിൽ ഇന്ത്യയും; 2027 മുതൽ വൻ അവസരങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

07 Nov 2026 | 06:28 AM

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ വമ്പന്‍ ഗവേഷണ പദ്ധതിയായ ഹൊറൈസണ്‍ യൂറോപ്പില്‍ പങ്കാളിയാകാന്‍ ഇന്ത്യ. 93.5 ബില്യണ്‍ യൂറോയുടെ പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കരാറില്‍ ഒപ്പുവെച്ച് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ 2027 ജനുവരി മുതല്‍ ഇന്ത്യന്‍ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

ഇതോടെ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും യൂറോപ്യന്‍ യൂണിയന്റെ ഗവേഷണ ഫണ്ട് നേരിട്ട് ലഭിക്കാന്‍ അവസരമൊരുങ്ങും. യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും കഴിയും.

എന്താണ് ഹൊറൈസണ്‍ യൂറോപ്പ്?

2021 മുതല്‍ 2027 വരെ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഗവേഷണ-നവീകരണ പദ്ധതിയാണ് ഹൊറൈസണ്‍ യൂറോപ്പ്. ശാസ്ത്രീയ ഗവേഷണം, സാങ്കേതികവിദ്യാ വികസനം, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആകെ ബജറ്റ് 93.5 ബില്യണ്‍ യൂറോയാണ്.

പദ്ധതിയുടെ രണ്ടാം വിഭാഗമായ പില്ലര്‍ 2 ലാണ് ഇന്ത്യയുടെ പങ്കാളിത്തം. ആഗോള വെല്ലുവിളികള്‍ക്കും വ്യവസായ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന സംയുക്ത ഗവേഷണ പദ്ധതികള്‍ക്കാണ് ഈ വിഭാഗം പ്രധാനമായും ധനസഹായം നല്‍കുന്നത്.

ഏതെല്ലാം മേഖലകളില്‍ അവസരം?

ആരോഗ്യം, നിര്‍മിതബുദ്ധി, ഡിജിറ്റല്‍ സാങ്കേതികവിദ്യ, വ്യവസായം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, ജൈവസമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ഗവേഷകര്‍ക്ക് യൂറോപ്യന്‍ സ്ഥാപനങ്ങളുമായി സഹകരിക്കാം.

Also Read: സെമികണ്ടക്ടർ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ: സെമികോൺ 2.0 വെബ് പോർട്ടൽ അശ്വിനി വൈഷ്ണവ് പുറത്തിറക്കി

ഗവേഷണ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനൊപ്പം അവയ്ക്ക് നേതൃത്വം നല്‍കാനും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് അവസരമുണ്ടാകും. ഇതിലൂടെ രാജ്യത്തെ ഗവേഷകര്‍ക്ക് ആഗോളതലത്തിലുള്ള ശാസ്ത്ര-സാങ്കേതിക ശൃംഖലയുടെ ഭാഗമാകാന്‍ കഴിയും. പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ഗവേഷണ രംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും.

ഇന്ത്യ സാമ്പത്തിക സംഭാവന നല്‍കണം

ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഇന്ത്യയുടെ പങ്കാളിത്തം ഔദ്യോഗികമാകാന്‍ ഇനിയും നടപടികള്‍ ബാക്കിയുണ്ട്. ഇരുപക്ഷവും കരാറില്‍ ഒപ്പുവെക്കുകയും ആവശ്യമായ അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. 2027 ജനുവരി മുതല്‍ പങ്കാളിത്തം ആരംഭിക്കാനാണ് യൂറോപ്യന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമാകുന്നതിന് ഇന്ത്യ സാമ്പത്തിക സംഭാവന നല്‍കേണ്ടതുമുണ്ട്. അതേസമയം, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതിന് സമാനമായ വ്യവസ്ഥകളില്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. എന്നാല്‍ ഓരോ ഗവേഷണ പദ്ധതിയുടെയും യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടികളും ബാധകമായിരിക്കും.

English Summary

India and the European Union have concluded negotiations on India’s association with the 93.5 billion EuroHorizon Europe research programme. From January 2027, Indian researchers and institutions could access direct funding and lead collaborative projects, subject to the agreement’s signing and approval procedures.

Loading...
Unable to load recommendations.
Follow Us
Related Stories
ഉംറയ്ക്ക് പോയ മാതാപിതാക്കളെ കാണാനില്ല; വിവരമന്വേഷിച്ചെത്തിയ മകനെ ഏജൻ്റുമാർ മർദ്ദിച്ച് കൊലപ്പെടുത്തി
സെമികണ്ടക്ടർ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ: സെമികോൺ 2.0 വെബ് പോർട്ടൽ അശ്വിനി വൈഷ്ണവ് പുറത്തിറക്കി
Karmabhoomi Express Fire: പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, കർമ്മഭൂമി എക്സ്പ്രസിന്റെ നാല് ബോഗികൾ കത്തിനശിച്ചു
Agniveer Rules Clarified: അഗ്നിപഥ് പദ്ധതിയിലെ പുതിയ ഇളവുകൾ നിലവിലെ 9 ബാച്ചുകൾക്ക് മാത്രം; പുതുതായി ചേരുന്നവർക്ക് പഴയ 4 വർഷ നിയമം തുടരും
Chennai Metro: മെട്രോ സർവീസ് സമയത്തിൽ മാറ്റം; ഗ്രീൻ, ബ്ലൂ ലൈൻ ട്രെയിനുകളുടെ സമയക്രമം ഇതാ…
ബഹിരാകാശം തൂത്തുവാരി വൃത്തിയാക്കാൻ ഇന്ത്യ; 2030-ഓടെ മാലിന്യങ്ങൾ ഒഴിവാക്കാൻ പദ്ധതി!
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി