India vs Pakistan Conflict: ഇന്ത്യ ദൗത്യം നടപ്പാക്കിയത് എങ്ങനെ? മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാമറിയാം; നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ തന്നെ

India vs Pakistan Conflict updates: ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി തുറമുഖം എന്നിവിടങ്ങളില്‍ ആക്രമണം നടന്നെന്നാണ് റിപ്പോര്‍ട്ട്. നാവികസേനയാണ് കറാച്ചിയിലെ ദൗത്യം നടപ്പാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല

India vs Pakistan Conflict: ഇന്ത്യ ദൗത്യം നടപ്പാക്കിയത് എങ്ങനെ? മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാമറിയാം; നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ തന്നെ

ധര്‍മശാല സ്റ്റേഡിയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നു

Updated On: 

09 May 2025 06:05 AM

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളെക്കുറിച്ച് കേന്ദ്രം ഇന്ന് വിശദീകരിച്ചേക്കും. ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെ വിദേശകാര്യ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ ദൗത്യത്തെ സംബന്ധിച്ച് വിശദീകരിച്ചിരുന്നു. സമാനമായ രീതിയില്‍ ഇന്ത്യ വ്യാഴാഴ്ച പാകിസ്ഥാനില്‍ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ച് വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 10നകം വാര്‍ത്താ സമ്മേളനം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ രാത്രിയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തുനിഞ്ഞിറങ്ങിയത്. ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണ്‍, മിസൈല്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന് അടിപതറി. നാല് പോര്‍വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടതായും, രണ്ട് പാക് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

ഇതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം തുടങ്ങി. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി തുറമുഖം എന്നിവിടങ്ങളില്‍ ആക്രമണം നടന്നെന്നാണ് റിപ്പോര്‍ട്ട്. നാവികസേനയാണ് കറാച്ചിയിലെ ദൗത്യം നടപ്പാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാം.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

അതേസമയം, പൂഞ്ചില്‍ പാകിസ്ഥാന്റെ കനത്ത ഷെല്ലാക്രമണം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും