AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Pakistan Conflict: അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനം? റിപ്പോര്‍ട്ട്‌

BSF foils major infiltration bid: പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനങ്ങള്‍ കേട്ടതായും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രജൗറിയില്‍ ചാവേറാക്രമണം നടന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് സൈന്യം

India vs Pakistan Conflict: അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനം? റിപ്പോര്‍ട്ട്‌
ബിഎസ്എഫ് ജമ്മു Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 09 May 2025 | 03:12 AM

ന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. പഞ്ചാബിലെ പത്താൻകോട്ട് സെക്ടറിൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാക് എയര്‍ഫോഴ്‌സ് ജെറ്റ് വെടിവച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിർത്തികളിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനങ്ങള്‍ കേട്ടതായും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രജൗറിയില്‍ ചാവേറാക്രമണം നടന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് സൈന്യം അറിയിച്ചു. ജയ്‌സാല്‍മീര്‍ അടക്കം വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞു.