Supreme Court CJI Shoe Hurl : ‘സനാതന ധർമ്മത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല’; ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം

Shor Hurl On Chief Justice Of India BR Gavai : ഇന്ന് ഒക്ടോബർ ആറിന് രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആദ്യ കേസ് പരിഗണിക്കാൻ ഒരുങ്ങവെയാണ് അഭിഭാഷകരുടെ ഇടയിൽ നിന്നും ഷൂ എറിഞ്ഞത്.

Supreme Court CJI Shoe Hurl : സനാതന ധർമ്മത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല; ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം

Supreme Court Of India

Updated On: 

06 Oct 2025 15:00 PM

ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആർ ഗാവായിക്ക് ഷൂ എറിയാൻ ശ്രമം. അഭിഭാഷകരുടെ ഇടയിൽ നിന്നും ഒരു വയോധികനാണ് ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞത്. എന്നാൽ ഷൂ ജസ്റ്റിസ് ഗവായിയുടെ ദേഹത്ത് വന്ന് പതിച്ചില്ല, ഉടൻ തന്നെ വയോധികനെ സുരക്ഷ ജീവനക്കാർ കസ്റ്റഡിയിൽ എടുത്തു. ‘സനാതന ധർമത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസിനെ നേരെ ഷൂ എറിഞ്ഞത്. ഇത്തരം സംഭവങ്ങൾ നേരിടേണ്ടി വരുന്ന അവസാന വ്യക്തിയാണ് താൻ എന്ന് സംഭവത്തിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ഗവായി പറഞ്ഞു.

രാവിലെ പതിവ് പോലെ ഹിയറിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ സനാതന ധർമത്തെ അപമാനിക്കാൻ അനുവദിക്കില്ല എന്നുള്ള മുദ്രവാക്യം വിളിച്ചുകൊണ്ട് ഒരു വയോധികൻ അഭിഭാഷകരുടെ ഭാഗത്ത് നിന്നും ബെഞ്ചിന് നേരെ ഷൂ എറിഞ്ഞത്. ഉടൻ തന്നെ സുരേക്ഷ ജീവനക്കാരെത്തി അയാളെ കോടതി മുറിയിൽ പുറത്താക്കുകയും കസ്റ്റഡയിൽ എടുക്കുകയും ചെയ്യുകയായിരുന്നുയെന്ന് സംഭവം കണ്ടുകൊണ്ടിരുന്ന ദൃസാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കോടതി കാര്യങ്ങൾക്ക് അനുവാദം നൽകുന്ന പ്രോക്സിമിറ്റി കാർഡ് ഇയാളുടെ പക്കൽ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തി. കാർഡിൽ കിഷോർ രാകേഷ് എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ : Bihar Election 2025: ബീഹാർ തിരഞ്ഞെടുപ്പ്; 17 ഇന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നേരത്തെ ജസ്റ്റിസ് ഗവായി ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കവെ ഭഗവാൻ വിഷ്ണുവിനെതിരെ മോശം പരാമർശം നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാകും ഈ ഷൂ ഏറ് പ്രാഥമിക നിഗമനം. ഖജുറാവോയിലെ തലയറുത്ത വിഷ്ണു വിഗ്രഹം പുനഃനിർമിക്കാൻ കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി. എന്നാൽ ഹർജി തള്ളിയ ചീഫ് ജസ്റ്റിസ് അത് നിങ്ങളുടെ ദൈവത്തോട് തന്നെ ആവശ്യപ്പെടു എന്ന് മറപടിയും നൽകിയെന്നാണ് റിപ്പോർട്ട്. ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തിനെതിരെ വിഷ്ണു ഭക്തർ രംഗത്തെത്തി. ഭഗവാനോട് കോടതി അനാദരവ് കാണിച്ചുയെന്നായിരുന്നു വിമർശനം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും