AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Election 2025: ബീഹാർ തിരഞ്ഞെടുപ്പ്; 17 ഇന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Bihar Assembly Election 2025: ബീഹാർ തിരഞ്ഞെടുപ്പ് നവംബർ 22ന് മുമ്പ് നടക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്. ഓരോ പോളിംഗ് ബൂത്തിലും 1200 വോട്ടർമാർ, ബൂത്ത് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകൾ, ഇവിഎമ്മിൽ കളർ ഫോട്ടോ, ബൂത്തിൽ ഫോണിന് നിയന്ത്രണം എന്നിങ്ങനെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുക.

Bihar Election 2025: ബീഹാർ തിരഞ്ഞെടുപ്പ്; 17 ഇന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
Chief Election Commissioner Gyanesh KumarImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 Oct 2025 21:21 PM

ന്യൂഡൽഹി: ബീഹാറിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 17 ഇന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെടുത്തുക മാത്രമല്ല, ഭാവിയിൽ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള മാതൃകക കൂടിയാണ് ഈ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പിലും വോട്ടെണ്ണലിലും ഉൾപ്പെടെയാണ് പരിഷ്‌കാരങ്ങൾ വരുത്തുക. ബീഹാർ സന്ദർശനത്തിന്റെ സമാപനത്തിൽ പട്‌നയിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. സിഇസി ഗ്യാനേഷ് കുമാർക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സിന്ധു, വിവേക് ജോഷി എന്നിവരും ബിഹാർ സന്ദർശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സംസ്ഥാനത്തെ പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനുമാണ് സന്ദർശനം നടത്തിയത്.

ഓരോ പോളിംഗ് ബൂത്തിലും 1200 വോട്ടർമാർ

വോട്ടർമാരുടെ പ്രവേശനം സുഗമമാക്കുന്നതിനും ക്യൂവിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്ക്കരണങ്ങൾ. ഓരോ പോളിംഗ് സ്റ്റേഷനും ഇനി 1,200 ൽ താഴെ വോട്ടർമാർക്ക് മാത്രമെ വോട്ട് ചെയ്യാനാകുകയുള്ളൂ. ഈ പ്രക്രിയ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തിരഞ്ഞെടുപ്പോട് കൂടി ബിഹാർ മാറുമെന്നാണ് അധികൃതർ പറയുന്നത്. 243 അംഗ നിയമസഭയുടെ കാലാവധി നവംബർ 22-ന് അവസാനിക്കും.

Also Read: ദുരന്തത്തിനു പിന്നാലെ ഒളിച്ചോടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിജയ് കരൂരിലേക്ക്

നിലവിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ഭാഗമായി, 12,817 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്ത് സംസ്ഥാനത്ത് ആകെ 90,712 പോളിംഗ് സ്റ്റേഷനുകൾ വർദ്ധിപ്പിക്കാനാണ് നീക്കം. ഓരോ പോളിംഗ് ബൂത്തിലും 1200 വോട്ടർമാർ, ബൂത്ത് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകൾ, ഇവിഎമ്മിൽ കളർ ഫോട്ടോ, ബൂത്തിൽ ഫോണിന് നിയന്ത്രണം എന്നിങ്ങനെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുക.

വോട്ടർമാർ അവരുടെ മൊബൈൽ ഫോണുകൾ പോളിംഗ് ബൂത്തിന് പുറത്ത് സൂക്ഷിക്കണമെന്നതും മാറ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി ബീഹാറിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും സമ്പൂർണ്ണ വെബ്കാസ്റ്റിംഗ് കവറേജ് ഉണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ബീഹാർ തിരഞ്ഞെടുപ്പ് നവംബർ 22ന് മുമ്പ് നടക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിരിക്കുന്നത്. ബിഹാറിൽ 243 പൊതു മണ്ഡലങ്ങളാണുള്ളത്.