AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Flight Hits Air Turbulence: ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; സഹായം നിഷേധിച്ച് പാകിസ്ഥാൻ

Indian Flight Encounters Air Turbulence: പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോൾ പാകിസ്ഥാൻ നിരസിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാനാണ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പൈലറ്റ് അനുമതി തേടിയത്.

Indian Flight Hits Air Turbulence: ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; സഹായം നിഷേധിച്ച് പാകിസ്ഥാൻ
ആകാശച്ചുഴിയിൽ അകപ്പെട്ട വിമാനം Image Credit source: Social Media
nandha-das
Nandha Das | Updated On: 23 May 2025 09:37 AM

ഡൽഹി: ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ. ഡൽഹി – ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം ബുധനാഴചയാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്. പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോൾ പാകിസ്ഥാൻ നിരസിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാനാണ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പൈലറ്റ് അനുമതി തേടിയത്.

ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോഴാണ് ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് പൈലറ്റ് അപായസൂചന നൽകി. പിന്നാലെ ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. ഇതോടെ പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുന്നു.

മെയ് 21ന് വൈകുന്നേരമാണ് ഇൻഡിഗോ വിമാനം 6E 2142 ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്നുയർന്നത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടർന്ന് പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തു. ആടിയുലഞ്ഞ വിമാനത്തിൽ ഉണ്ടായിരുന്ന പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിൻറെ സമയോചിത ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവാക്കാനായത്.

ALSO READ: 600 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധം; യുപിയിൽ രണ്ട് ചാരൻമാർ പിടിയിൽ

വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഓബ്രയൻ, നദിമുൽ ഹക്ക്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമത താക്കൂർ ഉൾപ്പടെയുള്ളവർ ഈ വിമാനത്തിൽ ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള വ്യോമാതിർത്തി അടച്ചിരുന്നു. ഇന്ത്യൻ വ്യോമാതിർത്തി ഉപയോഗിക്കാനുള്ള അനുമതി പാകിസ്ഥാൻ വിമാനങ്ങൾക്കുമില്ല.