AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Covid 19: കർണാടകയിൽ 9 മാസം പ്രായമായ കുഞ്ഞിനടക്കം കൊവിഡ്; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി ആന്ധ്രാപ്രദേശ്

Karnataka Sees Steep Rise In Covid 19 Cases: കർണാടകയിൽ 9 മാസം പ്രായമായ കുഞ്ഞിനടക്കം ഈ മാസം ഇതുവരെ കൊവിഡ് ബാധിച്ചത് 33 പേർക്ക്. ആന്ധ്രയിൽ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Covid 19: കർണാടകയിൽ 9 മാസം പ്രായമായ കുഞ്ഞിനടക്കം കൊവിഡ്; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി ആന്ധ്രാപ്രദേശ്
കൊവിഡ് 19Image Credit source: Social Media
abdul-basith
Abdul Basith | Published: 23 May 2025 09:27 AM

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധന. കർണാടകയിൽ 9 മാസം പ്രായമായ കുഞ്ഞിനടക്കം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജെഎൻ-1 എന്ന പുതിയ കൊവിഡ് വേരിയൻ്റാണ് ഇപ്പോൾ രാജ്യത്ത് പടരുന്നത്.

ഈ മാസം മാത്രം കർണാടകയിൽ 33 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരിയിൽ മൂന്ന് കേസുകളും ഫെബ്രുവരിയിൽ ഒരു കേസുമായിരുന്നു റിപ്പോർട്ട് ചെയ്തത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൂന്ന് കേസുകൾ വീതം. മെയ് മാസത്തിൽ ഇതുവരെ 9 മാസം പ്രായമായ കുഞ്ഞിനടക്കം കർണാടകയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോസ്കൊടെ സ്വദേശിയായ കുട്ടിയെ ആദ്യം സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ ബെംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്താകെ ഇപ്പോൾ ആക്ടീവായ 19 കേസുകളുണ്ട്.

Also Read: India Covid -19 rate: മഹാരാഷ്ട്രയിൽ 100-ലധികം കോവിഡ് കേസുകൾ; ഭയം വേണ്ട ജാ​ഗ്രത മതിയെന്ന് ഡോക്ടർമാർ

കൊവിഡ് കേസുകൾ ആശങ്കപ്പെടുത്തുന്ന തരത്തിൽ വർധിക്കുന്നതിനാൽ മുൻകരുതലുകൾ എടുക്കണമെന്ന് ആന്ധ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. പ്രാർത്ഥനായോഗങ്ങൾ, സാമൂഹ്യ കൂടിച്ചേരലുകൾ, പൊതുപരിപാടികൾ എന്നിവയൊക്കെ ഒഴിവാക്കണം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻ്റുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ഇടങ്ങൾ കൊവിഡ് ബാധ നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. 60 വയസിന് മുകളിലുള്ളവരും ഗർഭിണികളും വീടിനുള്ളിൽ തന്നെ കഴിയണം എന്നും അധികൃതർ നിർദ്ദേശിച്ചു.

വ്യക്തിപരമായ മറ്റ് ശുചിത്വത്തിലും ശ്രദ്ധയുണ്ടാവണം. കൃത്യമായ ഇടവേളകളിൽ കൈകഴുകുകയും മുഖം തൊടുന്നത് ഒഴിവാക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കണം. ഹൈ റിസ്ക് ഇടങ്ങളിൽ ഫേസ് മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം ടെസ്റ്റിംഗിന് വിധേയരാവണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.