Man Holds 1,638 Credit Cards: ഒന്നോ രണ്ടോ അല്ല…! കൈയിലുള്ളത് 1,638 ക്രെഡിറ്റ് കാർഡുകൾ! ഒപ്പം ഗിന്നസ് റെക്കോർഡും
ഈ കാര്‍ഡുകളില്‍ നിന്നുള്ള റിവാര്‍ഡ് പോയിന്റുകള്‍, കാഷ്ബാക്കുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, ഹോട്ടല്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്.
ഇന്ന് മിക്കവരും ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിക്കുന്നവരാണ്. ഷോപ്പിങ്ങിനും ബില്ലുകള്‍ അടക്കുന്നതിനുമാണ് കൂടുതൽപേരും ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ പലരും ഇതിന്റെ തിരിച്ചടവ് കൈകാര്യം ചെയ്യുന്നതിൽ പ്രയാസമനുഭവപ്പെടുന്നു. അങ്ങനെയിരിക്കെയാണ് 1638 ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുള്ള ഒരു ഇന്ത്യക്കാരൻ ശ്രദ്ധേയമാകുന്നത്. മനീഷ് ധമേജ എന്ന യുവാവിന്റെ കൈയിലാണ് ഇത്രയും അധികം ക്രെഡിറ്റ് കാർഡുകൾ ഉള്ളത്.
ക്രെഡിറ്റ് കാര്‍ഡിന്റെ സ്ഥിരം ഉപയോഗം മാത്രമല്ല. ഇതിനു പുറമെ ഇതിൽ നിന്നുള്ള നേട്ടവും ആസ്വദിക്കുകയാണ് അദ്ദേഹം. ഇതോടെ ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കിയെന്ന ഗിന്നസ് റെക്കോർഡും അദ്ദേഹത്തിനെ തേടിയെത്തി. 2011 ഏപ്രില്‍ 30 നാണ് മനേഷിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.
ഈ കാര്‍ഡുകളില്‍ നിന്നുള്ള റിവാര്‍ഡ് പോയിന്റുകള്‍, കാഷ്ബാക്കുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, ഹോട്ടല്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഈ ക്രെഡിറ്റ് കാര്‍ഡുകളിലൊന്നും മനേഷിന് യാതൊരു കടബാധ്യതയുമില്ല.
Also Read:ടിക്കറ്റ് റദ്ദാക്കണ്ട; യാത്ര മാറ്റിവയ്ക്കാം! ഐആർസിടിസിയുടെ പുതിയ നയം ഉടൻ വരുമോ?
തനിക്ക് ക്രെഡിറ്റ് കാർഡുകൾ വളരെ ഇഷ്ടമാണെന്നും ഇത് ഇല്ലാതെ തന്റെ ജീവിതെ അപൂര്‍ണമാണെന്നാണ് മനീഷ് പറയുന്നത്. റിവാര്‍ഡ് പോയിന്റുകള്‍, എയര്‍മൈലുകള്‍, ക്യാഷ്ബാക്ക് എന്നിവ ഉപയോഗിച്ച് കോംപ്ലിമെന്ററി യാത്ര, റെയില്‍വേ ലോഞ്ച്, എയര്‍പോര്‍ട്ട് ലോഞ്ച്, ഭക്ഷണം, സ്പാ, ഹോട്ടല്‍ വൗച്ചറുകള്‍, കോംപ്ലിമെന്ററി ആഭ്യന്തര വിമാന ടിക്കറ്റുകള്‍, കോംപ്ലിമെന്ററി ഷോപ്പിംഗ് വൗച്ചറുകള്‍, കോംപ്ലിമെന്ററി മൂവി ടിക്കറ്റുകള്‍, കോംപ്ലിമെന്ററി ഗോള്‍ഫ് സെഷനുകള്‍, കോംപ്ലിമെന്ററി ഇന്ധനം എന്നിവ താൻ നേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.നോട്ട് നിരോധന സമയത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ തനിക്ക് ഏറെ ഉപകരിച്ചു. ഈ സമയത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി പണം ഉപയോഗിച്ചുവെന്നാണ് മനീഷ് പറയുന്നത്.