Israel-Iran Conflict: കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യ ഇറങ്ങി; യുഎസ് മുക്കിയ ഇറാനിയന്‍ കപ്പല്‍ രക്ഷിക്കാന്‍ നാവികസേനയും കളത്തില്‍

Indian Navy Deploys for Rescue After Iranian Ship Sunk by US: കൂടാതെ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സെയിലിങ് പരിശീലന കപ്പലായ ഐഐഎന്‍എസ് തരംഗിണിക്ക് ഉടന്‍ തന്നെ ഇന്ത്യ സഹായ മുന്നറിയിപ്പ് നല്‍കുകയും ശ്രീലങ്കന്‍ തീരത്തേക്ക് അയക്കുകയും ചെയ്തു.

Israel-Iran Conflict: കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യ ഇറങ്ങി; യുഎസ് മുക്കിയ ഇറാനിയന്‍ കപ്പല്‍ രക്ഷിക്കാന്‍ നാവികസേനയും കളത്തില്‍

ഐറിസ് ദേന

Published: 

06 Mar 2026 | 06:33 AM

ന്യൂഡല്‍ഹി: അമേരിക്കന്‍ ആക്രമണത്തില്‍ ഇന്ത്യ മഹാസമുദ്രത്തില്‍ മുങ്ങിയ ഇറാനിയന്‍ കപ്പലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയും ഇറങ്ങി. ശ്രീലങ്കയ്ക്ക് സമീപം വെച്ച് യുഎസിന്റെ ടോര്‍പ്പിഡോ ഇടിച്ചതിനെ തുടര്‍ന്നാണ് ഇറാന്റെ ഫ്രിഗേറ്റ് ഐറിസ് ദേന മുങ്ങിയത്. കപ്പലില്‍ നിന്ന് അപകട സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

നാവികസേന പുറത്തുവിട്ട വിവരമനുസരിച്ച്, മാര്‍ച്ച് നാലിന് പുലര്‍ച്ചെ കൊളംബോയിലേ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ ഐറിസ് ദേനയില്‍ നിന്നുള്ള സന്ദേശം ലഭിച്ചു. ഗാലെയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ്, ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള മേഖലയിലാണ് ഫ്രിഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ വിവരം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ശ്രീലങ്ക നടത്തിയിരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി മാര്‍ച്ച് നാലിന് തന്നെ 1,000 മണിക്കൂറില്‍ ദീര്‍ഘദൂര സമുദ്ര പട്രോളിങ് വിമാനം നാവികസേന വിന്യസിച്ചിരുന്നു. ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി എയര്‍ ഡ്രോപ്പിങ് ലൈഫ് റാഫ്റ്റുകള്‍ ഘടിപ്പിച്ച രണ്ടാമത്തെ വിമാനത്തെയും ഇന്ത്യ സജ്ജമാക്കിയിരുന്നു.

കൂടാതെ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന സെയിലിങ് പരിശീലന കപ്പലായ ഐഐഎന്‍എസ് തരംഗിണിക്ക് ഉടന്‍ തന്നെ ഇന്ത്യ സഹായ മുന്നറിയിപ്പ് നല്‍കുകയും ശ്രീലങ്കന്‍ തീരത്തേക്ക് അയക്കുകയും ചെയ്തു. അപ്പോഴേക്കും ശ്രീലങ്കന്‍ നാവികസേനയും മറ്റ് ഏജന്‍സികളും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഈ സമയം കൊച്ചിയില്‍ നിന്ന് ഐഎന്‍എസ് ഇക്ഷാക് സര്‍വേ കപ്പലും സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

Also Read: Iran Drone Attack: ഗൾഫ് യുദ്ധഭീതിയിൽ; അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം, ആറ് പേർക്ക് പരിക്ക്

വിശാപട്ടണത്ത് ഇന്ത്യ നടത്തിയിരുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് കപ്പലിന് നേരെ യുഎസിന്റെ ആക്രമണമുണ്ടായത്. ഏകദേശം 130 നാവികരുമായി സഞ്ചരിച്ച കപ്പല്‍ ഇറാന്‍ തീരത്ത് നിന്ന് ഏകദേശം 2,000 മൈല്‍ അകലെ അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ച് മുന്നറിയിപ്പില്ലാതെ ആക്രമിക്കപ്പെട്ടുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ