AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: ടിക്കറ്റ് ബുക്കിങ് മുതൽ ഭക്ഷണം എത്തിക്കുന്നതിന് വരെ ഒറ്റ ക്ലിക്ക്; ‘സൂപ്പർ ആപ്’ അവതരിപ്പിക്കാൻ റെയിൽവേ

’സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. എല്ലാ സേവനങ്ങളുക്കുമായി ഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു നീക്കം. ഈ വർഷം അവസാനത്തോടെ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം

Indian Railway: ടിക്കറ്റ് ബുക്കിങ് മുതൽ ഭക്ഷണം എത്തിക്കുന്നതിന് വരെ ഒറ്റ ക്ലിക്ക്; ‘സൂപ്പർ ആപ്’ അവതരിപ്പിക്കാൻ റെയിൽവേ
ട്രെയിൻ
Sarika KP
Sarika KP | Published: 05 Nov 2024 | 07:03 AM

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ സേവനങ്ങൾ‌ എല്ലാം ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാകും. ഇതിനായി ’സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. എല്ലാ സേവനങ്ങളുക്കുമായി ഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു നീക്കം. ഡിസംബർ അവസാനത്തോടെ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.

ഇതിലൂടെ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നും റെയിൽവേ കാണുന്നുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് മെച്ചപ്പെടുത്താൻ കാരണമായി.

Also Read-MiG-29 fighter jet: വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു

പുതിയ ആപ്പിലെ പ്രത്യേകതകൾ

  • ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും സൗകര്യം.
  • റെയിൽവേയുടെ വിവര സംവിധാനമായ സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ഇത് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.
  • ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.
  • റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗിന് ഐആർസിടിസി റെയിൽ കണക്റ്റിന് പ്രത്യേക അവകാശങ്ങളുണ്ട്. അതിനാൽ, 100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഇത് റെയിൽവേയുടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ്.
  • ഐആർസിടിസി റെയിൽ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്‌ബാക്കിന്), റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.