Pahalgam Attack: പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു

Opening Uri Dam Without Warning: മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ ജലനിരപ്പ് ഉയർന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.

Pahalgam Attack: പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു

Jhelum River

Published: 

27 Apr 2025 07:27 AM

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി തുടർന്ന് ഇന്ത്യ. ഇതിന്റെ ഭാ​ഗമായി മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ ജലനിരപ്പ് ഉയർന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.

ഹട്ടിയൻ ബാല ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നദീതീരങ്ങളിൽ താമസിച്ചിരുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.

ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകുടം. തങ്ങൾക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും. ഡാം തുറന്നതോടെ പ്രദേശത്ത് വെള്ളം ഇരുകയറിയെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പാടുപെടുകയാണെന്നും പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെൽ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. പെട്ടെന്നുണ്ടായ വെള്ളപൊക്കത്തിൽ ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. നദീ കരയിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read:കശ്മീരില്‍ അശാന്തി പടര്‍ത്തുന്നവര്‍ ഇവരാണ്; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്‌

ഇന്ത്യ മനഃപൂർവ്വം ഡാമിലെ വെള്ളം തുറന്നുവിട്ടതാണെന്ന് പാക് അധീന കശ്മീരിലെ സർക്കാർ ആരോപിച്ചു. മുൻകൂർ അറിയിപ്പ് നൽകാതെ ഡാം തുറന്നുവിട്ടത് അന്താരാഷ്ട്ര ജലസേചന നിയമത്തിന്റെ ലംഘനമാണെന്ന് ഇത് അവർ പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതികരിച്ച് ഇതുവരെ ഇന്ത്യ രം​ഗത്ത് എത്തിയിട്ടില്ല. എന്നാൽ ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്നാണ് അണക്കെട്ട് തുറന്നുവിട്ടത് എന്ന റിപ്പോർ‌ട്ടുകളുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും