തുടരുന്ന സംഘർഷം, സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

IndiGo Cancels Flights to Saudi Arabia: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നമ്പർ 14 വരെ തുടരുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവീസുകൾക്ക് ആണ് നിയന്ത്രണം ബാധകമാവുക. മേഖലയിൽ നിലവിൽ തുടരുന്ന സ്ഥിതിഗതികൾ...

തുടരുന്ന സംഘർഷം, സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ

പ്രതീകാത്മക ചിത്രം

Published: 

29 Oct 2026 | 03:43 PM

ഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നമ്പർ 14 വരെ തുടരുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവീസുകൾക്ക് ആണ് നിയന്ത്രണം ബാധകമാവുക. മേഖലയിൽ നിലവിൽ തുടരുന്ന സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഇൻഡിഗോ എയർലൈൻസ് അറിയിക്കുന്നു.

തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോയുടെ ഈ അറിയിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സർവീസ് റദ്ദാക്കുന്നത് ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരം അറിയിക്കുന്നതാണ്. ഇങ്ങനെ യാത്ര മുടങ്ങുന്നവർക്ക് ഒരുവിധ അധിക നിരക്കും ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിനോ, വിമാന ടിക്കറ്റ് ബുക്കിംഗ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യവും കമ്പനി ക്രമീകരിച്ചിട്ടുണ്ട്.

Also Read: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് എന്നും അപ്രതീക്ഷിതമായി ഉണ്ടായ ഈ യാത്ര തടസ്സങ്ങളിലും അനിശ്ചിതത്വ സാഹചര്യത്തിലും ഖേദം പ്രകടിപ്പിക്കുന്നതായും ഇൻഡിഗോ മാനേജ്മെന്റ് അറിയിച്ചു.

അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം ആയവിവല്ലാതെ തുടരുകയാണ്. സൗദി അറേബ്യയുടെ സൈനിക ചരക്ക് വിമാനം ലക്ഷ്യമാക്കി യമനിലെ ഏദൻ വിമാനത്താവളത്തിൽ ഹൂതി വിഭാഗത്തിന്റെ മിസൈൽ ആക്രമണം ഉണ്ടായി. യമനിലുള്ള സൗദി സഖ്യസേനക്ക് വേണ്ട ആയുധങ്ങളുമായി വിമാനം ഏദൻ എയർപോർട്ടിൽ ഇറങ്ങിയതിന് പിന്നാലെയാണ് കുട്ടികൾ ആക്രമണം അഴിച്ചുവിട്ടത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരോട് ഒഴിഞ്ഞു പോകാൻ മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം തുടങ്ങിയത്. സൗദി അറേബ്യയിലെ തായിഫ് പട്ടണത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമത്തെ തടുത്തായി സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ യമനിലെ ജൗഫ് പ്രവിശ്യയിൽ പെട്രോൾ പമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ഹൂതി സേനയും അറിയിച്ചു.

English Summary

IndiGo Airlines has announced that the suspension of flight services to and from Saudi Arabia implemented in light of the ongoing conflict in West Asia will continue until the 14th. This restriction applies to flights to and from airports including Riyadh, Jeddah, Dammam, and Medina.

Loading...
Unable to load recommendations.
Follow Us
Related Stories
Namma Metro: ബെംഗളൂരുവിൽ മെട്രോ കുതിപ്പ്; തുമകുരു മുതൽ ഹൊസ്‌കോട്ടെ വരെ പുതിയ പാതകൾ
Iran War: ഇറാനിൽ പാകിസ്ഥാന്റെ നയതന്ത്ര നീക്കം; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്