IndiGo autorickshaw: ഒരു വശത്ത് ഇൻഡിഗോ വിമാന പ്രശ്നങ്ങൾ… മറുവശത്ത് ഒരു വൈറൽ ഇൻഡിഗോ ഓട്ടോ
Viral Autorickshaw Airline Meme: ഇൻഡിഗോ എയർലൈൻസിന്റെ നീലയും വെള്ളയും നിറങ്ങളാണ് ഓട്ടോറിക്ഷയ്ക്ക് നൽകിയിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകളും ടെയിൽ റഡ്ഡറുമെല്ലാം കൃത്യമായി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യവ്യാപകമായി വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനിടെ ഇൻഡിഗോ എയർലൈൻസ് വീണ്ടും പൊതുജനശ്രദ്ധയിൽ. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും മീമുകളും നിറയുന്നതിനിടെ ഒരു ഇൻഡിഗോ ഓട്ടോറിക്ഷയുടെ AI വീഡിയോ ചിരി പടർത്തുകയാണ്. കണ്ടന്റ് ക്രിയേറ്ററായ ശൈലേന്ദ്ര സിംഗ് പങ്കുവെച്ച ഈ AI വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിന്റെ അതേ മാതൃകയിൽ രൂപകൽപ്പന ചെയ്ത ഓട്ടോറിക്ഷയിൽ അദ്ദേഹം യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങൾ.
Also Read: IndiGo: 10,000 രൂപയുടെ ട്രാവൽ വൗച്ചറുകളുമായി ഇൻഡിഗോ, ലഭിക്കുന്നത് ഇവർക്ക്…
ഇൻഡിഗോ എയർലൈൻസിന്റെ നീലയും വെള്ളയും നിറങ്ങളാണ് ഓട്ടോറിക്ഷയ്ക്ക് നൽകിയിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകളും ടെയിൽ റഡ്ഡറുമെല്ലാം കൃത്യമായി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇൻഡിഗോയുടെ പുതിയ ഫ്ലീറ്റ്, കാലതാമസമില്ല, വഴിതിരിച്ചുവിടലുകളില്ല…. വളരെ മിതമായ നിരക്കിൽ എന്നാണ് പ്രമുഖ വ്യവസായി ഹർഷ് ഗോയങ്ക ഈ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
വീഡിയോക്ക് താഴെ നിരവധി രസകരമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. വിമാന സർവീസ് തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചാരപ്പുവുമായി കൂടിക്കാഴ്ച നടത്തി. താൽക്കാലികമായി അവരുടെ റൂട്ടുകൾ 10 ശതമാനം കുറയ്ക്കാൻ ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു. എല്ലായിടത്തേക്കുമുള്ള സർവീസ് തുടരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഡിസംബർ 6 വരെയുള്ള എല്ലാ റദ്ദാക്കപ്പെട്ട വിമാനങ്ങളുടെയും പണം തിരികെ നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഇൻഡിഗോ അറിയിച്ചു.