“നിലപാട് വ്യക്തം, യാതൊരു മാറ്റവുമില്ല”; പാക് മന്ത്രിയുടെ ഡൽഹി സന്ദർശനത്തിനിടെ സിന്ധു നദീജല കരാറിൽ കൃത്യമായ സന്ദേശവുമായി ഇന്ത്യ

MEA Clarifies India's Position on Indus Waters Treaty Remains Unchanged: സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യാത്ത ആളായിട്ടും, സിന്ധു നദീജല കരാറിനെക്കുറിച്ച് മുൻപ് പരാമർശങ്ങൾ നടത്തിയ വ്യക്തിയായിട്ടും മുസാദിക് മാലിക്കിൻ്റെ പങ്കാളിത്തത്തെ ഇന്ത്യ എങ്ങനെ കാണുന്നു എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മറുപടി നൽകിയത്

നിലപാട് വ്യക്തം, യാതൊരു മാറ്റവുമില്ല; പാക് മന്ത്രിയുടെ ഡൽഹി സന്ദർശനത്തിനിടെ സിന്ധു നദീജല കരാറിൽ കൃത്യമായ സന്ദേശവുമായി ഇന്ത്യ

പ്രതീകാത്മക ചിത്രം

Published: 

21 Nov 2026 | 06:42 AM

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും ആാാവർത്തിച്ച് വിദേശകാര്യ മന്ത്രാലയം. ഷാങ്ഹായ് കോ-ഓപറേഷം ഓഋഗനൈസേഷൻ്റെ സാംസ്കാരിക സംവാദ വേദിയിൽ പങ്കെടുക്കാൻ പാകിസ്ഥാൻ്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക് ഡൽഹിയിലെത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയ മുസാദിക് മാലിക്, മൂന്ന് ദിവസത്തെ സമ്മേളനത്തിൻ്റെ ഉദ്ഘാടന ദിവസത്തെ പരിപാടികളിൽ പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ എസ്‌.സി.ഒ സാംസ്കാരിക സംവാദ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യാത്ത ആളായിട്ടും, സിന്ധു നദീജല കരാറിനെക്കുറിച്ച് മുൻപ് പരാമർശങ്ങൾ നടത്തിയ വ്യക്തിയായിട്ടും മുസാദിക് മാലിക്കിൻ്റെ പങ്കാളിത്തത്തെ ഇന്ത്യ എങ്ങനെ കാണുന്നു എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മറുപടി നൽകിയത്. കരാറിൻ്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് മുൻപ് തന്നെ വ്യക്തമാക്കിയതാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും പതിവ് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് 2025-ൽ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്.

Also Read: Flydubai Pilot Attack: ഫ്‌ളൈദുബായ് ആക്രമണം; യുഎഇയില്‍ നിന്ന് വിവരങ്ങള്‍ തേടി എന്‍ഐഎ

കഴിഞ്ഞ വർഷം ‘ഓപ്പറേഷൻ സിന്ദൂറിന്’ പിന്നാലെ മേയ് മാസത്തിൽ ഉണ്ടായ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു പാകിസ്ഥാൻ മന്ത്രിയെ രാജ്യത്തെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. എന്നാൽ ഇതൊരു അന്താരാഷ്ട്ര വേദിയാണെന്ന് ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കിയിരുന്നു. കീഴ്‌വഴക്കങ്ങൾക്കനുസരിച്ച് പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ എസ്‌.സി.ഒ അംഗരാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ഒക്ടോബർ 28-ന് തന്നെ ഇന്ത്യ അറിയിച്ചിരുന്നു. തുടർന്ന് നവംബർ 14-നാണ് മുസാദിക് മാലിക് പങ്കെടുക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്.

അതേസമയം, അന്താരാഷ്ട്ര വേദികളിലെ ഇത്തരം കൂടിക്കാഴ്ചകൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ചില നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ സംസ്കാരത്തിൻ്റെ പങ്കിനെക്കുറിച്ച് സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, സംസ്കാരത്തിന് \ നിർണ്ണായകമായ പങ്കുവഹിക്കാനുണ്ടെന്നായിരുന്നു മുസാദിക് മാലിക്കിൻ്റെ പ്രതികരണം. 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിൽ റഷ്യ, ചൈന, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻ്റുമാർ ചേർന്നാണ് എസ്‌.സി.ഒ രൂപീകരിച്ചത്. 2017-ലാണ് ഇന്ത്യയും പാകിസ്ഥാനും സംഘടനയിൽ സ്ഥിരാംഗങ്ങളായത്.

English Summary

India’s MEA reiterated no change in its Indus Waters Treaty stance as Pakistani Minister Musadik Malik visited Delhi for the SCO Civilisational Dialogue Forum inaugurated by PM Modi.

Loading...
Unable to load recommendations.
Follow Us
Related Stories
PM Modi: സ്വർണം വാങ്ങരുതെന്ന തന്റെ അഭ്യർത്ഥന ജനങ്ങൾ കേട്ടു, സ്വർണ വില കുറഞ്ഞു; പ്രശംസയുമായി പ്രധാനമന്ത്രി
Sabarimala: വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, അനുമതി നൽകി കേന്ദ്ര സർക്കാർ
വീണ്ടും നുഴഞ്ഞുകയറ്റം? അതിർത്തി കടന്ന് കശ്മീരിലെത്തിയ പാക് യുവാവ് പിടിയിൽ; മൊഴിയിൽ വൈരുദ്ധ്യം
നികുതി ഇളവുകൾ നൽകിയിട്ടും ശമ്പളവും ജോലിയും കൂട്ടിയില്ലേ? കമ്പനികളോട് പ്രധാനമന്ത്രി മോദിയുടെ ചോദ്യം
ഖാലിസ്ഥാൻ തീവ്രവാദിയെ വധിക്കാൻ ഗൂഡാലോചന; ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് അമേരിക്കയിൽ 19 വർഷം തടവ്
ഉള്ളിൽ ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ നോട്ടുകൾ; 40 ലക്ഷം നഷ്ടപ്പെട്ട വ്യാപാരി തട്ടിപ്പുകാരെ പൂട്ടിയത് സിനിമാ സ്റ്റൈലിൽ
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി