​INS Brahmaputra: നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; ഒരു നാവികനെ കാണാതായി

​INS Brahmaputra Catches Fire: കാണാതായ നാവികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി. തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

​INS Brahmaputra: നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; ഒരു നാവികനെ കാണാതായി

തീപിടിത്തമുണ്ടായ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്ര.

Updated On: 

23 Jul 2024 07:28 AM

മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് ​(INS Brahmaputra) തീ പിടിച്ചു. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഒരു നാവികനെ കാണാതായതായും നാവികന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും നാവികസേന വ്യക്തമാക്കി. ഞായാറാഴ്ച വൈകുന്നേരമാണ് കപ്പലിൽ തീപിടിത്തമുണ്ടായത്.

നേവൽ ഡോക്ക് യാർഡിലെയും തുറമുഖത്തെ മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയിരുന്നു. അതേസമയം തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. തീപിടിത്തതിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ALSO READ: പോക്കറ്റിലെ ഫോൺ പൊട്ടിത്തെറിച്ചു, ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു

തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്. മീഡിയം റേഞ്ച്, ക്ലോസ് റേഞ്ച്, ആന്റി എയർക്രാഫ് ഗൺ, ഉപരിതല മിസൈലുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ, എന്നിവയെല്ലാം ബ്രഹ്മപുത്രയിലുണ്ട്. സർവസന്നാഹങ്ങളോടും കൂടിയുള്ള യുദ്ധക്കപ്പലാണിത്. വിവിധ തരം സെൻസറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. സീകിംഗ്, ചേതക് ഹെലികോപ്ടറുകളും ഇതിൽ നിന്ന് പ്രവർത്തിപ്പിക്കാനാവും.

 

 

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം