AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Booker Prize 2025: പോസ്റ്റ്പാർട്ടം ഡിപ്രഷൻ ആത്മഹത്യാ ശ്രമം… കാലങ്ങൾക്കിപ്പുറം ബുക്കർ സമ്മാനം, ബാനു മുഷ്താഖിന്റേത് അതിജീവനകഥ

Heart Lamp by Banu Mushtaq: ലങ്കേഷ് പത്രിക'യിൽ പത്ത് വർഷത്തോളം റിപ്പോർട്ടറായി പ്രവർത്തിച്ച ബാനു മുഷ്താഖ്, പിന്നീട് നിയമബിരുദം നേടുകയും കുടുംബത്തെ സഹായിക്കാൻ അഭിഭാഷകയായി ജോലി ചെയ്യുകയും ചെയ്തു.

International Booker Prize 2025: പോസ്റ്റ്പാർട്ടം ഡിപ്രഷൻ ആത്മഹത്യാ ശ്രമം… കാലങ്ങൾക്കിപ്പുറം ബുക്കർ സമ്മാനം, ബാനു മുഷ്താഖിന്റേത് അതിജീവനകഥ
Banu MushtaqImage Credit source: PTI
aswathy-balachandran
Aswathy Balachandran | Updated On: 21 May 2025 17:07 PM

ബം​ഗളുരു: ഇത്തവണത്തെ ഇന്റർനാഷണൽ ബുക്കർപ്രൈസ് വിജയിയെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ ജനതയ്ക്ക് അഭിമാനിക്കാം. കന്നഡ സാഹിത്യ ലോകത്ത് തൻ്റേതായ ഒരിടം കണ്ടെത്തിയ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖാണ് വിജയിയായിരിക്കുന്നത്.

പ്രസവശേഷമുള്ള വിഷാദരോ​ഗത്തെ അതിജീവിച്ച ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ആളായിരുന്നു ബാനു എന്ന് എത്രപേർക്ക് അറിയാം. അടിമുടി പോരാളിയെന്നു ബാനുവിനെ അക്ഷരം തെറ്റാതെ വിളിക്കാം.

 

ചരിത്രം ഇങ്ങനെ

 

സ്കൂൾ കാലഘട്ടത്തിൽ തന്നെ എഴുത്തിനോട് താൽപ്പര്യം കാണിച്ചിരുന്ന ബാനു മുഷ്താഖ്, 26-ാം വയസ്സിൽ ‘പ്രജാമത’ എന്ന കന്നഡ മാസികയിൽ തൻ്റെ ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചു. എന്നാൽ, എഴുത്ത് ഗൗരവമായി എടുക്കുന്നത് 29-ാം വയസ്സിലാണ്. അന്ന് അവർ പ്രസവശേഷമുള്ള വിഷാദത്തിലൂടെ കടന്നുപോവുകയായിരുന്നു.

26-ാം വയസ്സിൽ പ്രണയിച്ചയാളെ വിവാഹം കഴിച്ച ബാനു മുഷ്താഖ്, വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ വ്യക്തിപരമായ പ്രതിസന്ധികളെയും വിഷാദത്തെയും നേരിട്ടു. ഈ സമയത്ത് അവർ ആത്മഹത്യക്ക് ശ്രമിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ അനുഭവങ്ങൾ അവരുടെ കഥകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഒരു ഘട്ടത്തിൽ ബുർഖ ധരിച്ച് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയാൻ തന്നോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞിട്ടുണ്ട്. ലങ്കേഷ് പത്രിക’യിൽ പത്ത് വർഷത്തോളം റിപ്പോർട്ടറായി പ്രവർത്തിച്ച ബാനു മുഷ്താഖ്, പിന്നീട് നിയമബിരുദം നേടുകയും കുടുംബത്തെ സഹായിക്കാൻ അഭിഭാഷകയായി ജോലി ചെയ്യുകയും ചെയ്തു.

1970-കളിലും 80-കളിലും കർണാടകയിലെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളിലും സാമൂഹിക സമരങ്ങളിലും സജീവമായിരുന്നു ബാനു മുഷ്താഖ്. ദളിത്, പരിസ്ഥിതി, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടി അവർ ശബ്ദമുയർത്തി.

പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ചതിൻ്റെ പേരിൽ ഭീഷണികളും വധശ്രമങ്ങളും വരെ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ‘കരി നഗരഗളു’ എന്ന അവരുടെ ചെറുകഥ ‘ഹസീന’ എന്ന പേരിൽ ഗിരീഷ് കാസറവള്ളി സിനിമയാക്കിയിട്ടുണ്ട്.

Also read – ‘റാപ്പ്’ ആണോ പട്ടിക ജാതിക്കാരുടെ തനതു കലാരൂപം? വേടനെതിരെ അധിക്ഷേപ പരാമർശവുമായി കെപി ശശികല

ഹാർട്ട് ലാംപ്

ദീപ ഭാസ്തിയാണ് ‘ഹാർട്ട് ലാംപി’ലെ കഥകൾ കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 1990 മുതൽ 2023 വരെയുള്ള അവരുടെ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെയും, ദളിത് സ്ത്രീകളുടെയും, പൊതുവെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതവും അവരുടെ പോരാട്ടങ്ങളുമാണ് ബാനു മുഷ്താഖിന്റെ എഴുത്തുകളിൽ പ്രധാനമായും കടന്നുവരുന്നത്.

ബുക്കർ പുരസ്കാരം ലഭിച്ചപ്പോൾ, ഒരു കഥയും ചെറുതല്ലെന്നും, വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കാനും കഴിയുന്ന ഒരു ലോകം ഉള്ളതിൽ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറയുകയുണ്ടായി.