AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supreme Court: ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്; സുപ്രീംകോടതി

Supreme Court: സഹകരണ ബാങ്കിന്റെ അതിജീവനത്തിനുവേണ്ടി ക്ഷേത്രത്തിന് ലഭിക്കുന്ന പണം ഉപയോഗിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി...

Supreme Court: ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്; സുപ്രീംകോടതി
സുപ്രീം കോടതിImage Credit source: ANI X
ashli
Ashli C | Published: 05 Dec 2025 14:43 PM

ന്യൂഡൽഹി : ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഉത്തരവ് വ്യക്തമാക്കിയത്. ക്ഷേത്രത്തിൽ ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ താൽപര്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.. സഹകരണ ബാങ്കിന്റെ അതിജീവനത്തിനുവേണ്ടി ക്ഷേത്രത്തിന് ലഭിക്കുന്ന പണം ഉപയോഗിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട്.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തൃശിലേരി ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ രണ്ടു സഹകരണ ബാങ്കുകളിൽ നടത്തിയ സ്ഥിരനിക്ഷേപം പിൻവലിച്ച് ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ മാനന്തവാടി അർബൻ കോർപ്പറേറ്റീവ് സൊസൈറ്റിയും തിരുനെല്ലി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ആണ് സുപ്രീംകോടതി സമീപിച്ചത്.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ 1.73 കോടി സ്ഥിരനിക്ഷേപം ആണ് മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയിൽ ഉള്ളത്. ത്രിശിലേരി ശിവക്ഷേത്രത്തിന്റെ 15.6 8 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയിലും ഉണ്ട്.

തിരുനെല്ലി സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിന്റെ 8.5 കോടി സ്ഥിരനിക്ഷേപവും തൃശിലേരി ശിവക്ഷേത്രത്തിന്റെ 1.5 കോടിയുടെ സ്ഥിരനിക്ഷേപവുമാണ് ആണ് ഉള്ളത്. ഈ നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകാതെ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാകുമെന്നാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്‌, അഭിഭാഷകൻ മനു കൃഷ്ണൻ എന്നിവരുടെ വാദം. എന്നാൽ അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളി.ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പണം ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റുന്നതിൽ എന്താണ് കുഴപ്പമെന്ന് സുപ്രീം കോടതി ചോദിച്ചു.