Delhi Storm: ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും; ജനജീവിതം തടസപ്പെട്ടു; വൈദ്യുതി മുടങ്ങി
Massive Storm In Delhi: ചിലയിടങ്ങളില്‍ മണിക്കൂറില്‍ 79 കി.മീ വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ടുണ്ട്. വിമാന സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചേക്കുമെന്നാണ് സൂചന
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും മഴയിലും കനത്ത കാറ്റിലും ജനജീവിതം തടസപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. നോയിഡ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത കാറ്റാണ് അനുഭവപ്പെട്ടത്. വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 79 കി.മീ വേഗതയില്‍ കാറ്റ് വീശിയതായി റിപ്പോര്‍ട്ടുണ്ട്. വിമാന സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചേക്കുമെന്നാണ് സൂചന.
VIDEO | Delhi witnesses a sudden change in weather. Visuals from Civic Centre show overcast skies and gusty winds.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/B90UUrPqHx
— Press Trust of India (@PTI_News) May 21, 2025
കൊടുംചൂടില്‍ ആശ്വാസമായാണ് മഴയെത്തിയതെങ്കിലും, പിന്നീട് അപ്രതീക്ഷിതമായി കനത്ത കാറ്റ് ആഞ്ഞുവീശുകയായിരുന്നു. പ്രതികൂല കാലാവസ്ഥ വിമാനസര്‍വീസുകളെ ബാധിച്ചേക്കാമെന്നും, പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അറിയാന്‍ യാത്രക്കാര്‍ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും ഡൽഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും നിര്‍ദ്ദേശിച്ചു. ചില പ്രദേശങ്ങളിൽ മെട്രോ സർവീസുകളും തടസ്സപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.