AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sasikala vs Vedan: ‘റാപ്പ്’ ആണോ പട്ടിക ജാതിക്കാരുടെ തനതു കലാരൂപം? വേടനെതിരെ അധിക്ഷേപ പരാമർശവുമായി കെപി ശശികല

K P Sasikala Controversial Statement Against Rapper Vedan: വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം റാപ്പ് സംഗീതം ആണോയെന്നും അവർ ചോദിച്ചു.

Sasikala vs Vedan: ‘റാപ്പ്’ ആണോ പട്ടിക ജാതിക്കാരുടെ തനതു കലാരൂപം? വേടനെതിരെ അധിക്ഷേപ പരാമർശവുമായി കെപി ശശികല
കെ.പി ശശികല, വേടൻImage Credit source: Social Media
nandha-das
Nandha Das | Updated On: 21 May 2025 15:33 PM

പാലക്കാട്: റാപ്പർ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം റാപ്പ് സംഗീതം ആണോയെന്നും അവർ ചോദിച്ചു. പാലക്കാട് ഹിന്ദി ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാരുന്നു ശശികലയുടെ അധിക്ഷേ പരാമർശം.

‘പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങക്ക് എന്തെല്ലാം കലാരൂപങ്ങൾ ഉണ്ട്? റാപ്പ് ആണോ ഇവിടുത്തെ പട്ടികജാതി – പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്യം ഉറക്കിപ്പിക്കേണ്ടത് അതുവഴിയാണോ ?’ എന്ന് ശശികല ചോദിക്കുന്നു.

പട്ടികജാതി – പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട് ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ പട്ടികവിഭാഗവുമായി ഒരു ബന്ധുവുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടതെന്നും ശശികല ചോദിച്ചു. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി- പട്ടികവർഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്ന് പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ പരാമർശിച്ചു കൊണ്ടായിരുന്നു ശശികലയുടെ വിമർശനം.

ALSO READ: ഇരുന്നൂറ് കൊല്ലം ജീവിക്കാൻ വന്നതല്ലല്ലോ, കാൻസറാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞത്…

വേടന്മാരുടെ തുണിയില്ലാചാട്ടങ്ങൾക്ക് മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഞ്ചാവ് ഉപയോഗിക്കുന്നവർ പറയുന്ന കാര്യങ്ങൾ മാത്രമേ കേൾക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. “വേദിയിൽ എത്തിച്ച് അതിനു മുന്നിൽ തുള്ളേണ്ടി വരുന്ന അല്ലെങ്കിൽ തുള്ളിക്കേണ്ടി വരുന്ന ഗതികേട് ഉണ്ടല്ലോ, ആടിക്കളിക്കെടാ കുഞ്ഞിരാമ ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറഞ്ഞ്, കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് ഭരണകൂടത്തിന് മുന്നിൽ കെഞ്ചാൻ അല്ല, ആജ്ഞാപിക്കാൻ ആണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്” എന്നും ശശികല കൂട്ടിച്ചേർത്തു.