AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lower Berth Rules: ആശ്വാസം… വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്; നിയമം ഇങ്ങനെ

Indian Railways Lower Berth Rules: ഇന്ത്യൻ റെയിൽവെയുടെ ബുക്കിങ് സിസ്റ്റം പ്രകാരം, 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് മുതിർന്ന പൗരന്മാരായി കാണുന്നത്. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും, ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Lower Berth Rules: ആശ്വാസം… വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്; നിയമം ഇങ്ങനെ
Lower Berth RulesImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 05 Dec 2025 18:21 PM

ന്യൂഡൽഹി: മുതിർന്ന വനിതകൾക്കും വയോധികർക്കും ഇനി മുതൽ ട്രെയിനുകളിൽ ലോവർ ബർത്തിന് മുൻഗണന. ഇതുമായി ബന്ധപ്പെട്ട തീരുമാനവമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ ലഭിച്ചില്ലെങ്കിലും 45 വയസ്സിനു മുകളിലുള്ള വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് നൽകണമെന്നാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ഉത്തരവ് ബാധകമാണ്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം രേഖാമുലം പാർലമെന്റിൽ അറിയിച്ചത്. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻ​ഗണനാക്രമത്തിൽ നൽകുന്നതാണ്. സ്വീപ്പർ ക്ലാസിൽ 7 വരെ ബർത്തുകളും, തേഡ് എസിയിൽ 5 വരെ ബർത്തുകളും, സെക്കൻഡ് എസിയിൽ 4 വരെ ബർത്തുകളും ഇത്തരത്തിൽ നൽകും.

ALSO READ: ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്; സുപ്രീംകോടതി

ട്രെയിനിൽ ഒഴിവുള്ള ലോവർ ബെർത്തുകൾ മുതിർന്ന പൗരന്മാർക്കും, വികലാംഗർക്കും, ​ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഭൂരിഭാ​ഗം മെയിൽ/എക്സപ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കുമെന്നാണ് റെയിൽവേ അറിയിച്ചു. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും, ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ റെയിൽവെയുടെ ബുക്കിങ് സിസ്റ്റം പ്രകാരം, 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളെയുമാണ് മുതിർന്ന പൗരന്മാരായി കാണുന്നത്. കൂടാതെ എല്ലാ സോണൽ റെയിൽവേകളിലെയും സബർബൻ സെക്ഷനുകളിൽ, ആദ്യത്തെയും അവസാനത്തെയും സെക്കൻഡ് ക്ലാസ് ജനറൽ കംപാർട്ട്മെന്റുകളിൽ ഏകദേശം ഏഴ് സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി മാറ്റിവച്ചിരിക്കുന്നതാണ്.