AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iPhone: വില കൊടുക്കാതെ പറ്റില്ല; ക്ഷേത്ര ഭണ്ഡാരത്തില്‍ വീണ ഫോണ്‍ ഒടുക്കം ലേലത്തിലൂടെ തിരിച്ചുകിട്ടി

Man Accidentally Drops iPhone In Temple Box: ഐഫോണ്‍ കൈപ്പറ്റുന്നതിനായി ദിനേശ് ബുധനാഴ്ച തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാല്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമപ്രകാരം ലേലത്തിലൂടെ മാത്രമേ ഫോണ്‍ തിരികെ നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. പിന്നാലെ ലേലത്തില്‍ വെച്ച് ഫോണ്‍ 10,000 രൂപയ്ക്ക് ദിനേശ് സ്വന്തമാക്കുകയായിരുന്നു.

iPhone: വില കൊടുക്കാതെ പറ്റില്ല; ക്ഷേത്ര ഭണ്ഡാരത്തില്‍ വീണ ഫോണ്‍ ഒടുക്കം ലേലത്തിലൂടെ തിരിച്ചുകിട്ടി
ഭണ്ഡാരത്തില്‍ നിന്നും ഐഫോണ്‍ പുറത്തെടുക്കുന്നു Image Credit source: X
Shiji M K
Shiji M K | Published: 09 Jan 2025 | 11:27 AM

ചെന്നൈ: തിരുപ്പോരൂര്‍ കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ ഒടുക്കം തിരിച്ചുകിട്ടി. ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഭക്തന് ഫോണ്‍ തിരികെ ലഭിച്ചത്. കാണിക്കയിടുന്നതിനിടെ ദിനേശിന്റെ പക്കല്‍ നിന്നും ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ വീഴുകയായിരുന്നു.

ഐഫോണ്‍ കൈപ്പറ്റുന്നതിനായി ദിനേശ് ബുധനാഴ്ച തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാല്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമപ്രകാരം ലേലത്തിലൂടെ മാത്രമേ ഫോണ്‍ തിരികെ നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. പിന്നാലെ ലേലത്തില്‍ വെച്ച് ഫോണ്‍ 10,000 രൂപയ്ക്ക് ദിനേശ് സ്വന്തമാക്കുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ വീഴുകയായിരുന്നു. ഫോണ്‍ വീണ്ടെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ക്ഷേത്ര അധികൃതരെ സമീപിച്ചപ്പോള്‍ ഡിസംബര്‍ 19ന് ഭണ്ഡാരം എണ്ണാനായി തുറക്കുന്ന സമയത്ത് വരാനായിരുന്നു നിര്‍ദേശം.

Also Read: Aligarh Jama Masjid: ജുമാ മസ്ജിദ് നിര്‍മിച്ചത് പുരാതന ക്ഷേത്രങ്ങളുടെ മുകളില്‍; വാദവുമായി വിവരാവകാശ പ്രവര്‍ത്തകന്‍

ഭണ്ഡാരം തുറന്നപ്പോള്‍ ഫോണ്‍ കണ്ടെത്തിയെങ്കിലും അത് തിരികെ നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ക്ഷേത്ര ഭണ്ഡാരത്തില്‍ വീഴുന്ന എന്തും ദേവന് സ്വന്തമാണെന്ന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഐഫോണ്‍ തിരികെ നല്‍കുന്നതിന് അധികൃതര്‍ വിസമ്മതിച്ചത്.

ഇതോടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി. ഇതേതുടര്‍ന്നാണ് വകുപ്പിന്റെ എല്ലാ സാധ്യതകളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ദിനേശിന് ഫോണ്‍ ഉടന്‍ തന്നെ തിരികെ നല്‍കുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.