80,000-ത്തിലധികം പേർ പങ്കെടുക്കും, ഇഷ ഗ്രാമോത്സവത്തിൻ്റെ പതിനെട്ടാം പതിപ്പ്
ഈ വർഷത്തെ ടൂർണമെന്റിൽ 15,000 ത്തോളം വനിതകളും ഭാഗമാകും. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൊത്തം 1 കോടി രൂപ സമ്മാനളും വിജയികൾക്ക് ലഭിക്കും. ഇഷ ഔട്ട്റീച്ച് - ആക്ഷൻ ഫോർ റൂറൽ റിജുവനേഷൻ പ്രോഗ്രാമിന് കീഴിലാണ് കായികമേള സംഘടിപ്പിക്കുന്നത്.തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് പങ്കെടുക്കുന്ന സംസ്ഥാനങ്ങൾ.
ഇഷ ഗ്രാമോത്സവത്തിൻ്റെ പതിനെട്ടാമത് പതിപ്പിന് ജൂലൈ 18 മുതൽ തുടക്കമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ കായികമേളകളിലൊന്നാണിത്. ഖേലോ ഇന്ത്യയുടെ അംഗീകാരവും ഇതിനുണ്ട്. 10 സംസ്ഥാനങ്ങൾ ഒരു കേന്ദ്ര ഭരണ പ്രദേശം അടക്കം 40,000-ത്തിലധികം ഗ്രാമങ്ങളിൽ നിന്നായി 80,000-ത്തിലധികം പേരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ടൂർണമെന്റിൽ 15,000 ത്തോളം വനിതകളും ഭാഗമാകും. ജൂലൈ 18,19,25,26 തീയ്യതികളിലായാണ് വിവിധ സംസ്ഥാന തലങ്ങളിലെ മത്സരങ്ങൾ. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൊത്തം 1 കോടി രൂപ സമ്മാനളും വിജയികൾക്ക് ലഭിക്കും. സെപ്റ്റംബർ നാലുമുതൽ, 6 വരെ കോയമ്പത്തൂർ ഇഷ യോഗ സെൻ്ററിലാണ് മത്സരങ്ങളുടെ ഫൈനൽ നടക്കുന്നത്.
ഇഷ ഔട്ട്റീച്ച് – ആക്ഷൻ ഫോർ റൂറൽ റിജുവനേഷൻ പ്രോഗ്രാമിന് കീഴിലാണ് കായികമേള സംഘടിപ്പിക്കുന്നത്.തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ… കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് പരമ്പരാഗത കായിക മത്സരങ്ങൾ നടക്കുന്നത്. യോഗ്യരായ കളിക്കാർക്ക് isha.co/gramotsavam വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സ്പോർട്സ്, ഡി-അഡിക്ഷൻ, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെ ഗ്രാമീണ തലത്തിൽ യുവാക്കൾക്കിടയിൽ ആവേശം വളർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇഷ ഫൗണ്ടേഷൻ പറഞ്ഞു. അതത് സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് വിവിധ ഫൈനൽ മത്സരങ്ങൾ നടക്കുക. കോയമ്പത്തൂരിലെ ഇഷ യോഗ സെൻ്ററിൽ സെപ്റ്റംബർ 4 മുതൽ 6 വരെയാണ് ഗ്രാന്റ് ഫൈനൽ.