Mamata Banerjee to join Congress: സോണിയ ഗാന്ധിയുടെ ക്ഷണം, മമത ബാർജി കോൺഗ്രസിലേക്ക്? പ്രതികരിച്ച് ജയറാം രമേശ്

Jairam Ramesh Clarifies on Sonia Gandhi-Mamata Banerjee Meeting Rumors: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് മമത - സോണിയ കൂടിക്കാഴ്ച നടന്നത്. 2021ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത സോണിയയെ കണ്ടത്.

Mamata Banerjee to join Congress: സോണിയ ഗാന്ധിയുടെ ക്ഷണം, മമത ബാർജി കോൺഗ്രസിലേക്ക്? പ്രതികരിച്ച് ജയറാം രമേശ്

സോണിയ ഗാന്ധി, മമത ബാനർജി

Updated On: 

11 Jun 2026 | 07:15 AM

ന്യൂഡൽഹി: മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങളെ തള്ളി കോൺഗ്രസ് വക്താവ് ജയറാം രമേശ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സോണിയ ഗാന്ധി മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇരുവരും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചർച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന ജയറാം രമേശ് വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യം?

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് മമത – സോണിയ കൂടിക്കാഴ്ച നടന്നത്. 2021ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത സോണിയയെ കണ്ടത്.

ടിഎംസി കോൺഗ്രസിൽ ലയിക്കണമെന്ന നിർദേശം ഉയരുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. തൃണമൂലിൽ നിന്നും രാജിവെച്ച എംപിമാരും എം.എൽ.എമാരും കൂറുമാറി ബിജെപിയിൽ ചേരുകയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ തൃണമൂൽ കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പലരും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല.

ALSO READ: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം

വാഗ്ദാനം ചെയ്തത് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം

ഇന്ത്യ മുന്നണി യോഗത്തിന് ശേഷമാണ് മമത ബാനർജിയും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷ ആക്കാമെന്ന് വാഗ്ദാനം നൽകി, മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്നായിരുന്നു റിപ്പോർട്ട്. ടിഎംസി നേതാവ് അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി ആക്കാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയതായും റിപ്പോർട്ട് ഉയർന്നിരുന്നു.

സോണിയ – മമത കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ അഭിഷേക് ബാനർജി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റം ശക്തമാവുകയാണ്. ജാദവ്പൂർ ലോക്സഭ എം.പിയും പ്രമുഖ വനിത നേതാവുമായ സയോണി ഘോഷ് വിമതപക്ഷത്ത് ചേർന്നു. മുതിർന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായാണ് സയോണി കൈകോർത്തത്.

രാജ്യസഭ എംപി സുസ്മിത ദേവും പാർട്ടിയിൽ നിന്നും രാജിവെച്ചു. എംപി സ്ഥാനവും രാജിവെച്ചു. ലോക്‌സഭയിലെ 20 എംപിമാർ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ചതിന് പിന്നാലെയാണ് സുസ്മിത ദേവിന്റെ രാജി. സുസ്മിത ബിജെപിയിലേക്കാണെന്നാണ് സൂചന. 61 എംഎൽഎമാരാണി മമതക്കെതിരെ നിലപാടെടുത്ത് വിമതഗ്രൂപ്പ് രൂപീകരിച്ചത്.

English Summary:

Jairam Ramesh Clarifies on Sonia Gandhi-Mamata Banerjee Meeting Rumors. He claiming that Sonia Gandhi invited Mamata Banerjee or her party, the Trinamool Congress, to merge with or join the Congress are completely false. He clarified that the recent meeting between Sonia Gandhi and Mamata Banerjee was a routine political interaction aimed at strengthening opposition unity within the INDIA bloc, not discussing any merger.

Follow Us
Related Stories
TVK Vijay: ഡിഎംകെ, എഐഎഡിഎംകെ പോലെ..; TVK യ്ക്കും സ്വന്തം ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
India Condemns US Attack on Settebello Ship: ഒമാൻ തീരത്ത് യുഎസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികരെ കാണാതായി; പ്രതിഷേധം അറിയിച്ച് ഇന്ത്യ
Prime Ministers Narendra Modi : സ്ഥിരതയുള്ള സര്‍ക്കാരിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി തുടരുന്നതില്‍ ആഘേഷം
Bullet Train: വെറും 2 മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദ് എത്താം; അതിവേഗ യാത്രയ്ക്കായി ബുള്ളറ്റ് ട്രെയിന്‍ റെഡി
Bengaluru Weather Update: ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം അതിശക്തമായ മഴ പെയ്യും
ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും; പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം