AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം

Mamata Banerjee Meets Sonia Gandhi: സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു മണിക്കൂറോളം നീളുന്നതായിരുന്നു ഇരിവരും തമ്മിലുള്ള കൂടിക്കാഴ്ച. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം
Mamata Banerjee Meets Sonia GandhiImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 10 Jun 2026 | 06:36 AM

ന്യൂഡൽഹി: കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി (Mamata Banerjee Meets Sonia Gandhi). സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ പത്ത് ജനപഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു മണിക്കൂറോളം നീളുന്നതായിരുന്നു ഇരിവരും തമ്മിലുള്ള കൂടിക്കാഴ്ച.

ബംഗാൾ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് മമത ബാനർജി വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ഒരു വിഭാഗം എംഎൽഎമാർ വിമതസ്വരം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി എംപിമാരും സമാനമായ രീതിയിൽ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഭാവിയെ കുറിച്ചുള്ള ചില ഊഹാപോഹങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാഹുൽ ഇല്ലാതെ സുപ്രധാനമായ ചർച്ചകളൊന്നും നടക്കാൻ സാധ്യതയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ALSO READ: കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി

ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഇരു നേതാക്കളും പരസ്പരം കെട്ടിപ്പിടിക്കുകയും പിന്നീട് അടുത്തടുത്ത് ഇരിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ കെട്ടിപ്പിടുക്കുന്ന ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ട്, ഇത് അവർക്കിടയിലുള്ള ദീർഘകാലത്തെ സൗഹൃദത്തിന്റെ തെളിവാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്.

1998-ൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ ശേഷമാണ് മമത ബാനർജി തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത്. 2011-ൽ ഇടതുമുന്നണി സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒന്നിച്ചെങ്കിലും തൊട്ടടുത്ത വർഷം തന്നെ സഖ്യം രണ്ടായി പിളർന്നു. പക്ഷേ പാർട്ടികൾ ചർച്ചകൾ തുടർന്നെങ്കിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായി. ബിജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കി.

ടിഎംസി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിൻ്റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ മമതയും ടി എം സിയും കോൺഗ്രസും തയ്യാറായിട്ടില്ല. ബിജെപിയുടെ കരുനീക്കത്തിൽ എംപിമാരും എംഎൽഎമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളിൽ കാണുന്നത്. ഇതിനിടെയാണ് സോണിയ ​ഗാന്ധിയുമായിട്ടുള്ള നിർണായക കൂടിക്കാഴ്ച്ച നടന്നിരിക്കുന്നത്.

English Summary:

A day after photos of Mamata Banerjee hug with Sonia Gandhi at the INDIA bloc meeting were widely shared. Trinamool Congress chief Mamata Banerjee met the Congress Parliamentary Party chairperson at her residence, 10 Janpath, on Tuesday.

Follow Us