Abdul Rauf Azhar: കൊല്ലപ്പെട്ടവരിൽ ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറും, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വിജയം

Jaish Commander Abdul Rauf Azhar Killed: പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ‌ അബ്ദുൽ റൗഫ് അസ്ഹർ കൊല്ലപ്പെട്ടതായാണ് വിവരം.

Abdul Rauf Azhar: കൊല്ലപ്പെട്ടവരിൽ ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറും,  ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വിജയം

Abdul Rauf Azhar (1)

Updated On: 

08 May 2025 20:50 PM

ജെയ്ഷെ ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ‌ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയായ അസ്ഹർ, ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്നു.

ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് അസ്ഹർ. ഇയാൾ ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് ഇന്ത്യൻ സേന നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളായ പത്ത് പേര് കൊലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അസ്ഹർ ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് വിവരം.

ബഹവൽപൂരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും അടുത്ത നാല് കൂട്ടാളികളും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹർ തന്നെയാണ് പ്രതികരിച്ചത്. ഈ ക്രൂരമായ പ്രവർത്തി എല്ലാ അതിരുകളെയും ലംഘിച്ചുവെന്നും ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ALSO READ: റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരൻ; ആരാണ് ഐഎഎഫ് ഹിലാൽ അഹമ്മദ്?

1999 ഡിസംബർ 31നായിരുന്നു ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിന് രാജ്യം സാക്ഷ്യം വഹിച്ചത്. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനമാണ് തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുത്തത്.  വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസൂദ് അസ്ഹർ. 2019ൽ ഇയാൾ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം