AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jammu Kashmir Encounter: കശ്മീരിൽ ഭീകരാക്രമണം: ലഷ്കർ ഭീകരനെ സൈന്യം വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു

Jammu and Kashmir Budgam Encounter: പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കരസേന, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്.

Jammu Kashmir Encounter: കശ്മീരിൽ ഭീകരാക്രമണം: ലഷ്കർ ഭീകരനെ സൈന്യം വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 30 Sep 2026 | 06:44 AM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റമുട്ടൽ. കനത്ത ഏറ്റുമുട്ടലിൽ നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ (Lashkar-e-Taiba) ഭീകരനെ കരസേന വധിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ബുദ്ഗാം ജില്ലയിലെ യൂസ്മാർഗിലുള്ള കൊറാഗ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്.

കരസേന, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് മിന്നൽ പരിശോധന നടത്തിയത്. തെരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ തിരിച്ചടിയിലാണ് ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന മേഖല പൂർണ്ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണെന്നും ഒളിച്ചിരിക്കുന്ന മറ്റ് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും സേനാ വക്താവ് അറിയിച്ചു.

ALSO READ: ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച സംഭവം; കൊലപാകം തന്നെയെന്ന് പൊലീസ്

ഏറ്റമുട്ടലിനെ തുടർന്ന് അതിർത്തി മേഖലകളിലും കശ്മീരിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റമുട്ടൽ ആരംഭിക്കുന്നത്. കൊല്ലപ്പെട്ടത് ലഷ്കർ ഇ തൊയ്ബ കമാൻഡർ ഫൗസി മൂസയാണെന്ന് റിപ്പോ‍ർട്ടുണ്ട്. ജമ്മു കശ്മീരിൽ നടന്ന വിവിധ ആക്രമണങ്ങളിൽ ഉൾപ്പെട്ട ഭീകരനാണ് മൂസ.

കശ്മീരിൽ നാല് സിഐഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില കത്വയിൽ നാല് സിഐഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. സഹപ്രവർത്തകനാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടുകയും ചെയ്തിരുന്നു. ജലവൈദ്യുത പദ്ധതിക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ട നാലുപോരും. സഹപ്രവർത്തകർ തമ്മിലുള്ള വാക്ക് തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണവും സിഐഎസ്എഫിന്റെ ആഭ്യന്തര അന്വേഷണവും നടന്നുവരികയാണ്.

അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾ റഫീഖ് അഹമ്മദ്, കോൺസ്റ്റബിൾ സന്ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന ഹെഡ് കോൺസ്റ്റബിൾ അവധേഷ് കുമാർ സിംഗിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. എകെ-47 റൈഫിൾ ഉപയോഗിച്ചാണ് ഇയാൾ കൃത്യം നടത്തിയത്.

സംഭവത്തിൽ സമഗ്രമായ കോർട്ട് ഓഫ് ഇൻക്വയറി നടത്താൻ സിഐഎസ്എഫ് ഉന്നതാധികാരികൾ ഉത്തരവിട്ടു. കത്വവ ജില്ലാ പോലീസ് സംഘം നേരിട്ടെത്തി സംഭവസ്ഥലം സന്ദർശിക്കുകയും കേസ് അന്വേഷണം പൂർണ്ണമായി ഏറ്റെടുക്കുകയും ചെയ്തു.

English Summary:

A Lashkar-e-Taiba terrorist was killed in an encounter with security forces in Budgam, Jammu and Kashmir. Joint search operation underway. Read full details in Malayalam.

Follow Us