Justice B R Gavai: ജസ്റ്റിസ് ബി ആർ ഗവായ് അടുത്ത ചീഫ് ജസ്റ്റിസാകും; സത്യപ്രതിജ്ഞ മെയ് 14-ന്

Chief Justice of India Justice B R Gavai: ഈ വരുന്ന മെയ് 14-ന് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 13-ന് വിരമിക്കാനിരിക്കെയാണ് ബി ആർ ഗവായിയുടെ പേര് ശുപാർശ ചെയ്തിരിക്കുന്നത്.

Justice B R Gavai: ജസ്റ്റിസ് ബി ആർ ഗവായ് അടുത്ത ചീഫ് ജസ്റ്റിസാകും; സത്യപ്രതിജ്ഞ മെയ് 14-ന്

Justice B R Gavai

Published: 

16 Apr 2025 | 06:14 PM

ന്യൂഡൽഹി: ജസ്റ്റിസ് ബി ആർ ഗവായ് (Justice BR Gavai) അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് കേന്ദ്രസർക്കാരിനോട് മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ബി ആർ ഗവായിയുടെ പേര് ശുപാർശ ചെയ്തത്. ഈ വരുന്ന മെയ് 14-ന് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 13-ന് വിരമിക്കാനിരിക്കെയാണ് ബി ആർ ഗവായിയുടെ പേര് ശുപാർശ ചെയ്തിരിക്കുന്നത്.

1960 നവംബർ 24-ന് അമരവാതിയിലാണ് ബി ആർ ഗവായിയുടെ ജനനം. ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. 1985 മാർച്ച് 16-നാണ് അദ്ദേഹം ആദ്യമായി അഭിഭാഷകനായി എൻറോൾ ചെയ്തത്. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ എസ് ബോൺസാലെയുടെ കീഴിലായിരുന്നു ​ഗവായ് പ്രാക്ടീസ് ചെയുതുകൊണ്ടിരുന്നത്.

പിന്നീട് 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990-ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസലായും ജസ്റ്റിസ് ​ഗവായ് സേവനമനുഷ്ടിച്ചിട്ടുണ്ട്.

2003 നവംബർ 14-നാണ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അദ്ദേഹം നിയമിതനായത്. 2005-ൽ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായിരുന്നു. തുടർന്ന് 2019 മെയ് 24-നാണ് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള 2019 ലെ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകകണ്ഠമായി ശരിവച്ച അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു.

കൂടാതെ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ഫണ്ടിംഗിനായി ഉപയോഗിച്ചിരുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ മറ്റൊരു അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലും ജസ്റ്റിസ് ഗവായ് ഒരു പ്രധാന പങ്ക് വഹിച്ചു. 2016-ൽ കേന്ദ്രസർക്കാർ 1,000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടി ഭൂരിപക്ഷത്തോടെ ശരിവച്ച ബെഞ്ചിലും ജസ്റ്റിസ് ​ഗവായ് അംഗമായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ