Viral Video: ഭക്ഷണമില്ല, വെള്ളമില്ല! 30 വർഷമായി എൻജിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന മനുഷ്യൻ; ദിവസവും കുടിക്കുന്നത് 8 ലിറ്റർ
Karnataka Man Drinks Engine Oil: ഓയില്‍ കുമാര്‍ ’എന്നറയിപ്പെടുന്ന കര്‍ണാടക സ്വദേശിയാണ് വിചിത്രമായ ഭക്ഷണരീതികൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഇയാൾ പിന്തുടരുന്ന ഭക്ഷണക്രമം ആരെയും ഞെട്ടിക്കും.
ഒരു നേരം ഭക്ഷണം കഴിക്കാതിരിക്കാൻ പറ്റാത്തവരാണ് നമ്മളിൽ പലരും. ഒരുത്തിരി ഭക്ഷണമോ, വെള്ളമോ ഇല്ലാതെ ജീവൻ നിലനിർത്തുക എന്നത് അസാധ്യമാണ്. എന്നാൽ ഇതൊന്നും വേണ്ടാത്ത ഒരു അത്ഭുത മനുഷ്യനെ കുറിച്ചുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
‘ഓയില്‍ കുമാര്‍ ’എന്നറയിപ്പെടുന്ന കര്‍ണാടക സ്വദേശിയാണ് വിചിത്രമായ ഭക്ഷണരീതികൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഇയാൾ പിന്തുടരുന്ന ഭക്ഷണക്രമം ആരെയും ഞെട്ടിക്കും. ഇദ്ദേഹത്തിന് ആകെ വേണ്ടത് കുടിക്കാൻ ഇത്തിരി എഞ്ചിന്‍ ഓയില്‍ മാത്രം. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇയാളുടെ ജീവിതശൈലി സോഷ്യല്‍മീഡിയയില്‍ വൈറലായത്. ദിവസവും ഏഴ് മുതൽ എട്ട് ലിറ്റർ എഞ്ചിൻ ഓയിലാണ് ഇയാൾ കുടിക്കുന്നത്. ഇതുകൂടാതെ ചായയും കുടിക്കാറുണ്ട്.
വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കുമാർ അത് നിരസിക്കുന്നതും പകരം ഒരു കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നതും കാണാം. ഇത്രയും കാലം വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും കുമാർ പറയുന്നു. തന്‍റെ അതിജീവനത്തെ അയ്യപ്പന്‍റെ അനുഗ്രഹവുമായി കാണുന്നുവെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്.
ദൈവിക പിന്തുണയില്ലാതെ, ഇത്രയും വർഷങ്ങളോളം അസാധാരണമായ ഭക്ഷണക്രമത്തിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു.എഞ്ചിൻ ഓയിൽ ശരീരത്തിന് നല്ലതല്ലെന്നും യുവാക്കൾ വീഡിയോയിൽ പറയുന്നുണ്ട്. ഏതായാലും ഓയില്‍ കുമാറിന്‍റെ അവകാശവാദങ്ങളും ജീവിതശൈലിയും കണ്ട് ആരോഗ്യവിദഗ്ധരടക്കമുള്ളവര്‍ ഞെട്ടിയിരിക്കുകയാണ്.
വീഡിയോ കാണാം
View this post on Instagram