Viral Video: ഭക്ഷണമില്ല, വെള്ളമില്ല! 30 വർഷമായി എൻജിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന മനുഷ്യൻ; ദിവസവും കുടിക്കുന്നത് 8 ലിറ്റർ

Karnataka Man Drinks Engine Oil: ഓയില്‍ കുമാര്‍ ’എന്നറയിപ്പെടുന്ന കര്‍ണാടക സ്വദേശിയാണ് വിചിത്രമായ ഭക്ഷണരീതികൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഇയാൾ പിന്തുടരുന്ന ഭക്ഷണക്രമം ആരെയും ഞെട്ടിക്കും.

Viral Video: ഭക്ഷണമില്ല, വെള്ളമില്ല! 30 വർഷമായി എൻജിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന മനുഷ്യൻ; ദിവസവും കുടിക്കുന്നത് 8 ലിറ്റർ

Oil Kumar

Updated On: 

19 Sep 2025 | 02:35 PM

ഒരു നേരം ഭക്ഷണം കഴിക്കാതിരിക്കാൻ പറ്റാത്തവരാണ് നമ്മളിൽ പലരും. ഒരുത്തിരി ഭക്ഷണമോ, വെള്ളമോ ഇല്ലാതെ ജീവൻ നിലനിർത്തുക എന്നത് അസാധ്യമാണ്. എന്നാൽ ഇതൊന്നും വേണ്ടാത്ത ഒരു അത്ഭുത മനുഷ്യ‌നെ കുറിച്ചുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

‘ഓയില്‍ കുമാര്‍ ’എന്നറയിപ്പെടുന്ന കര്‍ണാടക സ്വദേശിയാണ് വിചിത്രമായ ഭക്ഷണരീതികൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഇയാൾ പിന്തുടരുന്ന ഭക്ഷണക്രമം ആരെയും ഞെട്ടിക്കും. ഇദ്ദേഹത്തിന് ആകെ വേണ്ടത് കുടിക്കാൻ ഇത്തിരി എഞ്ചിന്‍ ഓയില്‍ മാത്രം. ഒരു ​​ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇയാളുടെ ജീവിതശൈലി സോഷ്യല്‍മീഡിയയില്‍ വൈറലായത്. ദിവസവും ഏഴ് മുതൽ എട്ട് ലി​റ്റർ എഞ്ചിൻ ഓയിലാണ് ഇയാൾ കുടിക്കുന്നത്. ഇതുകൂടാതെ ചായയും കുടിക്കാറുണ്ട്.

വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, കുമാർ അത് നിരസിക്കുന്നതും പകരം ഒരു കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നതും കാണാം.‌‌‌‌ ഇത്രയും കാലം വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും കുമാർ പറയുന്നു. തന്‍റെ അതിജീവനത്തെ അയ്യപ്പന്‍റെ അനുഗ്രഹവുമായി കാണുന്നുവെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നുണ്ട്.

Also Read:ക്ലാസിൽ മോശമായി പെരുമാറി; വിദ്യാര്‍ത്ഥിനിയുടെ തലയില്‍ അധ്യാപിക ചോറ്റുപാത്രം കൊണ്ടിടിച്ചു; തലയോട്ടിക്ക് പൊട്ടല്‍

ദൈവിക പിന്തുണയില്ലാതെ, ഇത്രയും വർഷങ്ങളോളം അസാധാരണമായ ഭക്ഷണക്രമത്തിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു.എഞ്ചിൻ ഓയിൽ ശരീരത്തിന് നല്ലതല്ലെന്നും യുവാക്കൾ വീഡിയോയിൽ പറയുന്നുണ്ട്. ഏതായാലും ഓയില്‍ കുമാറിന്‍റെ അവകാശവാദങ്ങളും ജീവിതശൈലിയും കണ്ട് ആരോഗ്യവിദഗ്ധരടക്കമുള്ളവര്‍ ഞെട്ടിയിരിക്കുകയാണ്.

വീഡിയോ കാണാം

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം