AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്

Jammu Kashmir Terror Attack:അമർനാഥ് യാത്ര സുരക്ഷയിൽ ഉണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12:30 നോട് അനന്ദ്നാഗിലെ ലാൽചൗക്കിൽ വച്ച് ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ആഷിക് ഹുസൈൻ ഖുറൈശിയാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ ഉടനടി അനന്ദ്നാ​ഗിലേ ഗവൺമെന്റ് മെഡിക്കൽ കോളേജ്..........

Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
Terorist In Jammu KashmirImage Credit source: PTI Photos
Ashli C
Ashli C | Updated On: 23 Jul 2026 | 09:13 AM

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ദ്നാ​ഗ് പട്ടണത്തിൽ പോലീസ് സംഘത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 35 കാരനായ പോലീസുകാരൻ അതിധാരുണമായി കൊല്ലപ്പെട്ടു. അമർനാഥ് യാത്ര സുരക്ഷയിൽ ഉണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12:30 നോട് അനന്ദ്നാഗിലെ ലാൽചൗക്കിൽ വച്ച് ഭീകരർ ആക്രമണം നടത്തിയത്.

സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ആഷിക് ഹുസൈൻ ഖുറൈശിയാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ ഉടനടി അനന്ദ്നാ​ഗിലേ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലക്ഷകർ ഈ തൊയ്ബയുടെ നിഴൽ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട്.

ALSO READ:രണ്ടു വർഷം കാട്ടിൽ തീറ്റിപ്പോറ്റി; പാക് ഭീകരർക്ക് ഒളിത്താവളമൊരുക്കിയയാള്‍ കശ്മീരിൽ അറസ്റ്റിൽ

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അനന്ത്നാഗപട്ടണത്തിൽ ഉണ്ടായ ഭീകര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഈ സംഘടന ഏറ്റെടുത്തത്. ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാസേന പൂർണ്ണമായി പ്രദേശം വളയുകയും ഭീകരർക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തു. അമർനാഥ് യാത്ര പുരോഗമിക്കുന്ന സാഹചര്യത്തിൽ വലിയ സുരക്ഷാസന്നാഹം ആണ് അനന്ദ്നാ​ഗിൽ വിന്യസിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി അമർനാഥ യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

പാക്കിസ്ഥാൻ ഭീകരർക്ക് ഒളിത്താവളം ഒരുക്കിയയാൾ കാശ്മീരിൽ അറസ്റ്റിൽ

പാക്കിസ്ഥാൻ ഭീകരർക്ക് പിന്തുണ നൽകിയ വ്യക്തി ജമ്മു കാശ്മീർ പോലീസിന്റെ പിടിയിൽ. ജമ്മു കാശ്മീരിലെ കിഷ്ത്വാറിലെ ചത്രു പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ ഭീകരർക്കാണ് മുഹമ്മദ് റഫീഖ് നായക് എന്നയാൾ ആണ് ഭീകരർക്ക് അഭയവും സഹായവും നൽകി പോന്നത്. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ സൈഫുള്ള നയിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുടെ പ്രധാന സഹായി ആയിരുന്നു മുഹമ്മദ് റാഫി എന്ന് പോലീസ് അറിയിച്ചു.

ഇത് രണ്ടു വർഷത്തോളമായി ചത്രുവിലെ കാടുകൾ കഴിയാനായിട്ട് ഭീകരരെ സഹായിച്ചിരുന്നു. ഇത്രയും കാലം മുഹമ്മദ് റഫീക്ക് നായകിന്റെ പിന്തുണയുള്ള ശൃംഖലയാണ് ഇവരെ സഹായിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ മേഖലയിൽ ഭീകരർക്ക് സാമ്പത്തികവും മറ്റു സഹായങ്ങളും നൽകുന്നതിനെ കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നായിക്കിന്റെ അവസ്ഥ രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ENGLISH SUMMARY

A 35-year-old policeman was killed in a terrorist attack on a police team in Jammu and Kashmir’s Anantnag town. The terrorists attacked the police team, which was providing security for the Amarnath Yatra, at Lal Chowk in Anantnag at around 12:30 pm on Wednesday.

Follow Us