AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kolkata Earthquake : കൊൽക്കത്തയിൽ വൻ ഭൂചലനം; ഭൂകമ്പത്തിൻ്റെ ഉത്ഭവം ബംഗ്ലാദേശിൽ

ബംഗ്ലാദേശിലെ നയബസാറിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. കൊൽക്കത്തിയിൽ നിന്നും 100 കിലോമീറ്റർ മാറിയാണ് നയബസാർ സ്ഥിതി ചെയ്യുന്നത്.

Kolkata Earthquake : കൊൽക്കത്തയിൽ വൻ ഭൂചലനം; ഭൂകമ്പത്തിൻ്റെ ഉത്ഭവം ബംഗ്ലാദേശിൽ
Kolkata EarthquakeImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 27 Feb 2026 | 10:25 PM

പശ്ചിമ ബംഗാളിൽ പല ഇടങ്ങിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയത് . കൊൽക്കത്തിയിൽ ഭൂചനം അനുഭവപ്പെട്ട് നിരവധി പേർ ഓഫീസുകൾക്കും വീടുകൾക്കും പുറത്ത് ഇറങ്ങി ഓടി. ബംഗ്ലാദേശിലാണ് ഭൂകമ്പത്തിൻ്റെ ഉത്ഭവം. ബംഗ്ലാദേശിൽ റിക്ടർ സ്കെയിൽ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേസമയം മറ്റ് അപകടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഏകദേശം അഞ്ച് മിനിറ്റോളം ഭൂചലനത്തിൻ്റെ പ്രകമ്പനങ്ങൾ നീണ്ട് നിന്നതായിട്ടാണ് പ്രദേശവാസികൾ അറിയിച്ചത്.

ഭൂകമ്പത്തിൻ്റെ ഉത്ഭവ കേന്ദ്രം ബംഗ്ലാദേശിൽ

ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിൽ നിന്നും 191 കിലോമീറ്റർ തെക്ക് പടിഞ്ഞാർ മാറി നയബസാറാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. കൊൽക്കത്തയിൽ നിന്നും ഏകദേശം 100 കിലോമീറ്ററാണ് നയബസാറിലേക്കുള്ളത്. ഉച്ചയ്ക്ക് 1.22നാണ് ഭൂചലനം ഉണ്ടായത്.

Follow Us