Salman Khan: ലക്ഷ്യം സൽമാൻ ഖാനെ തീർക്കുക, ആയുധങ്ങൾ പാകിസ്താനിൽ നിന്ന്; ലക്ഷങ്ങളുടെ കരാറിൽ ബിഷ്ണോയി സംഘം

Lawrence Bishnoi and Salman Khan: സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിലും, പൻവേലിലെ ഫാംഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു.

Salman Khan: ലക്ഷ്യം സൽമാൻ ഖാനെ തീർക്കുക, ആയുധങ്ങൾ പാകിസ്താനിൽ നിന്ന്; ലക്ഷങ്ങളുടെ കരാറിൽ ബിഷ്ണോയി സംഘം

Image Credits: Social Media

Updated On: 

17 Oct 2024 | 08:49 PM

ന്യൂഡൽഹി: പൻവേലിലെ ഫാം ഹൗസിൽ വച്ച് ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുതിയ കുറ്റപത്രവുമായി മുംബെെ പൊലീസ്. നടനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ കരാറാണെന്ന് നവി മുംബൈ പൊലീസ് പറഞ്ഞു. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അഞ്ച് പേർക്കെതിരെയുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ജയിലിലുള്ള കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപ്പെടുത്താൻ കരാർ എടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

സൽമാൻ ഖാനെ വധിക്കാനായി പാക്സിതാനിൽ നിന്ന് എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാൻ സംഘം പദ്ധതിയിട്ടിരുന്നു. ബോളിവുഡ് നടനെ കൊലപ്പെടുത്താൻ
18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ വാടകയ്ക്കെടുത്തിരുന്നു. വാടകകൊലയാളികൾ നവി മുംബൈ, പൂനെ, റായ്ഗഡ്, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒളിവിലാണ്.

60-ലധികം പേരുടെ സംഘമാണ് സൽമാൻ ഖാനെ നിരീക്ഷിച്ചിരുന്നത്. നടന്റെ ബാന്ദ്രയിലെ വസതിയിലും, പൻവേലിലെ ഫാംഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു. 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണ് സംഘം സൽമാൻ ഖാനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

പാനിപ്പത്തിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ സുഖ എന്നയാൾ ഷാർപ്പ് ഷൂട്ടറായ എകെ എന്നറിയപ്പെടുന്ന അജയ് കശ്യപിനും ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റ് നാല് പേർക്കും നടനെ കൊല്ലാനുള്ള നിർദേശം നൽകിയിരുന്നു. എകെയും സംഘവും നടത്തിയ നിരീക്ഷണത്തിലാണ് വെെ പ്ലസ് കാറ്റ​ഗറി സുരക്ഷയുള്ള സൽമാൻ ഖാനെ കൊലപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ വേണമെന്ന നി​ഗമനത്തിലെത്തിയത്.

ഇതേതുടർന്നാണ് പാകിസ്താനിലെ ആയുധ ഇടപാടുകാരനായ ഡോഗറിനെ ഫോണിലൂടെ ബന്ധപ്പെട്ടതും എകെ47 ഉൾപ്പടെയുള്ള ആയുധങ്ങൾക്ക് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എകെ 47 ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ നൽകാൻ ഡോഗർ സമ്മതിച്ചു. 50 ശതമാനം തുക അഡ്വാൻസായി നൽകാമെന്നും ബാക്കി തുക ആയുധങ്ങൾ കെെപ്പറിയതിന് ശേഷം നൽകാമെന്ന് സുഖയും സമ്മതിച്ചു. കാനഡയിലെ ​ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ, ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ എന്നിവരുടെ നിർദ്ദേശത്തിനായി ഷൂട്ടർമാർ കാത്തിരിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെ നിന്ന് ശ്രീലങ്കയിലേക്ക് കടക്കാനുമായിരുന്നു സംഘത്തിന്റെ പദ്ധതി. ശേഷം കേന്ദ്ര ഏജൻസികൾക്ക് എത്തിപ്പെടാനാകാത്ത രാജ്യത്തേക്ക് കുടിയേറാനും ഷൂട്ടർമാർ പദ്ധതി ഇട്ടിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ് നടന്നതിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് ഫാം ഹൗസ് ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തായത്. എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുഹൃത്തുകളോട് തന്നെ കാണാനായി വസതിയിലേക്ക് എത്തരുതെന്ന് നടൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്