LPG Cylinder Rationing: 14.2 കിലോ സിലിൻഡറുകളിൽ 10 കിലോ ഗ്യാസ്, ക്ഷാമം നേരിടാനുള്ള പുതിയ നീക്കമെന്ന് റിപ്പോർട്ട്

LPG cylinder capacity reducing: നിലവിലുള്ള ഈ തീരുമാനം അനുസരിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടു പോകാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ പുതിയ എൽ പി ജി കപ്പലുകൾ ഒന്നും ഇന്ത്യൻ തീരത്തേക്ക് വരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

LPG Cylinder Rationing: 14.2 കിലോ സിലിൻഡറുകളിൽ 10 കിലോ ഗ്യാസ്, ക്ഷാമം നേരിടാനുള്ള പുതിയ നീക്കമെന്ന് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം

Updated On: 

23 Mar 2026 | 07:54 PM

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പുതിയ നടപടിയ്ക്കുള്ള ആലോചനയുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ രംഗത്തെന്ന്  റിപ്പോർട്ട് . പ്രതിസന്ധിയെ മറികടക്കാൻ സിലിൻഡറുകളിലെ എൽ.പി.ജി. അളവ് കുറയ്ക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ടുകളിലെ സൂചന . ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് പുതിയ നീക്കമെന്നും പറയപ്പെടുന്നു.

നിലവിലുള്ള ഈ തീരുമാനം അനുസരിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കാനും ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടിക്കൊണ്ടു പോകാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പുതിയ എൽ പി ജി കപ്പലുകൾ ഒന്നും ഇന്ത്യൻ തീരത്തേക്ക് വരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഹോർമോസ് കടലിടുക്ക് കടന്ന് ചുരുക്കം ചില കപ്പലുകളിൽ രാജ്യത്തെ ഒരു ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിലയിരുത്തൽ.

കൂടാതെ പേർഷ്യൻ ഗൾഫിൽ കപ്പലുകൾ കുടുങ്ങിക്കിടപ്പുണ്ട്. ഇതിന് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നത് രാജ്യത്തെ പ്രതിസന്ധി ഇരട്ടിയാകുന്നു. നിലവിലുള്ള ഈ തീരുമാനം അനുസരിച്ച് ഒരു സാധാരണ കുടുംബത്തിന് 35 മുതൽ 40 ദിവസം വരെ ഒരു സിലിണ്ടർ കൊണ്ട് കഴിയാമെന്നും 10 കിലോ കുറച്ചാലും അത് ബാധിക്കില്ല എന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. സിലിണ്ടറിലെ അളവ് കുറയ്ക്കുന്നതിനൊപ്പം വിലയിലും മാറ്റം വരുത്താൻ തീരുമാനമുണ്ടായേക്കുമെന്നും പറയപ്പെടുന്നു. പുതിയ തീരുമാനം പ്രാവർത്തികമാക്കുന്നത് ഉപഭോക്താക്കൾക്കിടയിലെ അഭിപ്രായവും രാഷ്ട്രീയ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരിക്കും.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം