Madurai Tanishq Jewellery Robbery: മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ

Madurai Tanishq Jewellery Robbery Case Accused Arrest: പുതുതായി പ്രവർത്തനം ആരംഭിച്ച ജ്വല്ലറിയിലാണ് മോഷണം നടന്നത്. സേലത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് നിഷാന്തിനെ പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും നിഷാന്തിന്റെ പിതാവ് സുരേഷിനെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Madurai Tanishq Jewellery Robbery: മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ

Madurai Tanishq Jewellery, Accused Nishanth, Meenakshi

Published: 

16 Nov 2026 | 12:03 PM

മധുര: തമിഴ്‌നാട്ടിലെ മധുരയിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിൽ (Madurai Tanishq Jewellery Robbery) മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. പുതുതായി പ്രവർത്തനം ആരംഭിച്ച ജ്വല്ലറിയിലാണ് മോഷണം നടന്നത്. സേലത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് നിഷാന്തിനെ പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും നിഷാന്തിന്റെ പിതാവ് സുരേഷിനെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബസിൽ യാത്ര ചെയ്യുകയായിരുന്ന നിഷാന്തിനെ അധിയമാൻകോട്ട പോലീസാണ് അതിവിദ​ഗ്ധമായി പിന്തുടർന്ന് പിടികൂടിയത്. പോലീസ് അടുത്തെത്തിയതറിഞ്ഞ പ്രതി ബസിൻ്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആ ശ്രമം നടന്നില്ല. നവംബർ 12-ന് പുലർച്ചെയായിരുന്നു മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് പുതുതായി തുറന്ന തനിഷ്‌ക് ഷോറൂമിൽ കവർച്ച നടന്നത്.

ALSO READ: ബാക്കി സ്വർണം എവിടെ? പിന്നിൽ ഇൻഫ്ലുവൻസർ , 15 കിലോ മോഷണത്തിൽ തെളിയാൻ

കവർച്ച നടത്തിയത് അതിവിദ​ഗ്ധമായി

കവർച്ചയ്ക്ക് മുൻപ് നിഷാന്ത് ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയതായി കണ്ടെത്തിയിരുന്നു. ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനായിട്ടാണ് ഇയാൾ ഇവിടെ പല തവണ വന്നുപോയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി. പുതിയ ഷോറൂം ആയതിനാൽ പൂർണമായ ലോക്കർ സംവിധാനം സജ്ജമായിരുന്നില്ല. കൂടാതെ, രാത്രികാലങ്ങളിൽ അലാറം പ്രവർത്തിപ്പിക്കാതിരുന്നത് പ്രതി മോഷണത്തിന് ഉപയോ​ഗപ്പെടുത്തി.

കെട്ടിടത്തിന് പിന്നിലെ സ്കഫോൾഡിങ് വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ അകത്തുകടന്നാണ് ആഭരണങ്ങൾ കവർന്നത്. മോഷ്ടിച്ച ആഭരണങ്ങളിൽ സ്വർണവും വജ്രവും ചാക്കിലാക്കി മാടക്കുളം ഭാ​ഗത്തുള്ള ഒരു കൃഷിയിടത്തിലാണ് പ്രതി കുഴിച്ചിട്ടിരുന്നത്. ബാക്കി ആഭരണങ്ങളുമായിട്ടാണ് നിഷാന്ത് ഒളിവിൽ പോയത്. കവർച്ചാസമയത്ത് നിഷാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളയാൻ ഇയാളുടെ പിതാവ് സുരേഷ് സഹായിച്ചതായും പോലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.

ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ ഒരു കർഷകൻ നൽകിയ നിർണായക വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. മാടക്കുളത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ ആറ് കിലോ സ്വർണവും വജ്രാഭരണങ്ങളും നേരത്തെ തന്നെ പോലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്

അതേസമയം കവർച്ച നടത്തിയത് അറസ്റ്റിലായ യുറ്റ്യൂബറായ മീനാക്ഷിയുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്നാണ് കണ്ടെത്തൽ. മീനാക്ഷിയും നിശാന്തും മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇടയ്ക്കുവെച്ച് നിശാന്ത് പഠനം നിർത്തിയെങ്കിലും ഇരുവരും സൗഹൃദം തുടർന്നിരുന്നു. നിശാന്തും യുറ്റ്യൂബറാണ്. വീട് നിർമാണത്തിനും മറ്റുമായി മീനാക്ഷിക്ക് വൻതുക വേണ്ടിവന്നതിനെത്തുടർന്നാണ് നിശാന്ത് ജൂവലറി കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

അറസ്റ്റിലായ നിഷാന്തിനെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് കൃത്യമായ തെളിവുകൾ ശേഖരിക്കാനും സ്വർണം ഒളിപ്പിച്ച സ്ഥലങ്ങൾ നേരിട്ട് പരിശോധിക്കാനുമാണ് പോലീസിൻ്റെ നീക്കം. സംഭവം നടന്ന് അഞ്ചാമത്തെ ദിവസമാണ് പ്രതി പിടിയിലാകുന്നത്. ശേഷിക്കുന്ന എല്ലാ ആഭരണങ്ങളും പൂർണമായി കണ്ടെടുക്കുമെന്നും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

English Summary:

Major breakthrough in the Madurai Tanishq jewellery robbery case as Tamil Nadu police arrest main accused Nishanth in Dharmapuri while attempting to escape on a bus. Check the latest update on this case.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Bullet Train: മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ ബെലഗാവിയില്‍ നിര്‍ത്തും? സ്റ്റോപ്പിനായി ആവശ്യം ശക്തം
India-US Trade Deal: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് മുൻഗണന; വ്യാപാര കരാറിൽ നിർണായക ധാരണ
ട്രയൽ റൂം തുറന്നപ്പോൾ ചോരയിൽ കുളിച്ച് 18-കാരി; ഡൽഹിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നടന്നത് ക്രൂരമായ കൊലപാതകം
ഓൺലൈൻ പ്രണയത്തിൽ വൻ ട്വിസ്റ്റ്; ഇന്ത്യയിലെത്തിയ കനേഡിയൻ വനിതയെ കൈവിട്ട് കാമുകൻ; ഒടുവിൽ എംബസിയുടെ ഇടപെടൽ!
ബാക്കി സ്വർണം എവിടെ? പിന്നിൽ ഇൻഫ്ലുവൻസർ , 15 കിലോ മോഷണത്തിൽ തെളിയാൻ
Janakpur Ayodhya Train: നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ട്രെയിൻ; അയോധ്യയിലേക്ക് പ്രതിവാര സർവീസ്, റൂട്ടും സ്റ്റോപ്പുകളും
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ