AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jayalalithaa: ‘ഞാൻ എംജിആറിൻ്റെയും ജയലളിതയുടെയും മകൾ’; അവകാശവാദവുമായി മലയാളി യുവതി സുപ്രീം കോടതിയിൽ

Jayalalithaa: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. തോഴിയായ ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്നും സുനിത ആരോപണം ഉന്നയിക്കുന്നു.

Jayalalithaa: ‘ഞാൻ എംജിആറിൻ്റെയും ജയലളിതയുടെയും മകൾ’; അവകാശവാദവുമായി മലയാളി യുവതി സുപ്രീം കോടതിയിൽ
JayalalithaaImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 Jul 2025 | 03:15 PM

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി രം​ഗത്ത്. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണം കൊലപാതകമാണെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പരാതി നൽകി.

കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. തോഴിയായ ശശികല ജയലളിതയെ കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്നും സുനിത ആരോപണം ഉന്നയിക്കുന്നു. ജീവഭയം കൊണ്ടാണ് ഇത്രയും നാള്‍ ഒന്നും പുറത്ത് പറയാതിരുന്നതെന്നും ഇപ്പോള്‍ നീതി തേടിയാണ് എത്തിയതെന്നും സുനിത പറഞ്ഞു.

ALSO READ: പ്രധാനമന്ത്രിക്ക് 1,000 കിലോ ‘ഹരിഭംഗ’ മാമ്പഴം അയച്ച് ബംഗ്ലാദേശ് ഭരണാധികാരി

പഹൽ​ഗാമിലേത് സുരക്ഷാ വീഴ്ച, ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് ജമ്മു കശ്മീർ ലെഫ്. ഗവർണർ

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിൻഹ. ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ​ഗവർണറുടെ ഏറ്റുപറച്ചിൽ.

വിനോദ സഞ്ചാരികളെ ഭീകരര്‍ ഉന്നം വയ്ക്കില്ലെന്നായിരുന്നു ധാരണ. ആക്രമണം നടന്നയിടം തുറന്ന പുൽമേടാണ്. സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് അവിടെ ജോലി ചെയ്യാനുള്ള സ്ഥലമോ സൗകര്യമോ ഇല്ലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഗവർണർ മനോജ് സിൻഹ പറഞ്ഞു.