AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hari Bhanga Mango: പ്രധാനമന്ത്രിക്ക് 1,000 കിലോ ‘ഹരിഭംഗ’ മാമ്പഴം അയച്ച് ബംഗ്ലാദേശ് ഭരണാധികാരി

What is Hari Bhanga Mango : ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിയിലായിരുന്നു നരേന്ദ്ര മോദിയും യൂനുസും അവസാനമായി കണ്ടുമുട്ടിയത് , ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിനു ശേഷമുള്ള അവരുടെ ആദ്യ മുഖാമുഖ കൂടിക്കാഴ്ച കൂടി ആയിരുന്നു

Hari Bhanga Mango: പ്രധാനമന്ത്രിക്ക് 1,000 കിലോ ‘ഹരിഭംഗ’ മാമ്പഴം അയച്ച് ബംഗ്ലാദേശ് ഭരണാധികാരി
Hari Bhanga MangoImage Credit source: TV9 Network
arun-nair
Arun Nair | Published: 14 Jul 2025 10:23 AM

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 1,000 കിലോ ‘ഹരിഭംഗ’ മാമ്പഴം അയച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ പ്രൊഫസർ മുഹമ്മദ് യൂനുസ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ധാക്കയുമായി എല്ലാ വിഷയങ്ങളും ‘അനുകൂലമായ’ അന്തരീക്ഷത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെയാണ്. സൗഹാർദ്ദപരമായൊരു സമ്മാന കൈമാറ്റം. മാമ്പഴങ്ങൾ തിങ്കളാഴ്ച ഡൽഹിയിൽ എത്തുമെന്ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബംഗ്ലാദേശി ദിനപത്രം ഡെയ്‌ലി സൺ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിയിലായിരുന്നു നരേന്ദ്ര മോദിയും യൂനുസും അവസാനമായി കണ്ടുമുട്ടിയത് , ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിനു ശേഷമുള്ള അവരുടെ ആദ്യ മുഖാമുഖ കൂടിക്കാഴ്ച കൂടി ആയിരുന്നു ഇത്. ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ജനകേന്ദ്രീകൃതമായ ഒരു സമീപനം ഇന്ത്യ വിശ്വസിക്കുന്നുണ്ടെന്നും, ദീർഘകാലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രകടമായ നേട്ടങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്കും യൂനുസ് സർക്കാർ മാമ്പഴം അയയ്ക്കുന്നുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള ഒരു പ്രീമിയം മാമ്പഴ ഇനമാണ് ഹരിഭംഗ.