AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: രക്ഷപ്പെടാൻ ആത്മാവിനെ തളയ്ക്കലും മൃ​ഗബലിയും! ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടിയ ഭർത്താവ് പിടിയിൽ

Karnataka: കണ്ണിൽ ഒരു ആണിയും അടിച്ചു കയറ്റി. പിടിക്കപ്പെടാതിരിക്കാൻ ഒന്നുകൂടി ഉറപ്പിന്, മൂന്നു മൃഗങ്ങളെ ബലിയും നൽകി. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്നവർ പോലും വിവരം അറിയുന്നത്.

Crime News: രക്ഷപ്പെടാൻ ആത്മാവിനെ തളയ്ക്കലും മൃ​ഗബലിയും! ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടിയ ഭർത്താവ് പിടിയിൽ
Crime (2)Image Credit source: special arrangement
Ashli C
Ashli C | Published: 20 Oct 2025 | 05:20 PM

കർണാടക: കര്‍ണാടകയിലെ ചിക്കമഗളുരുവിൽ ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടിയ ഭർത്താവ് പിടിയിൽ. കൃത്യം നടത്തിയ പ്രതി പിടിക്കപ്പെടാതിരിക്കാൻ ആത്മാവിനെ തളയ്ക്കലും മൃഗബലിയും നടത്തി. ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഭാര്യയെ കൊന്നു കുഴിച്ചുമൂടിയത്. ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പറഞ്ഞ് ഇയാൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാൽ അന്വേഷണത്തിനൊടുലിൽ വീട്ടിലെ തർക്കത്തെ തുടർന്ന് വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളി, കിണറിന്റെ മുഖം കോണ്‍ക്രീറ്റ് അടയ്ക്കുകയും ചെയ്തു.

ഭാര്യ ഭാരതിയുടെ ആത്മാവ് പ്രേതരൂപത്തിൽ വന്നാൽ മാത്രമേ പിടിക്കപ്പെടൂവെന്നായിരുന്നു ഇയാൾ വിശ്വസിച്ചിരുന്നത്. അതിനാൽ ആത്മാവ് വെളിയിൽ വരാതിരിക്കാനായി ഭാരതിയുടെ പേര് ചെമ്പ് തകിടിലെഴുതി ഗ്രാമീണര്‍ ആരാധിക്കുന്ന മരത്തിൽ അടിച്ചു കയറ്റി. കൂടാതെ വീട്ടിൽ ഭാരതിയുടെ ഫോട്ടോ സ്ഥാപിച്ച ശേഷം കണ്ണിൽ ഒരു ആണിയും അടിച്ചു കയറ്റി. പിടിക്കപ്പെടാതിരിക്കാൻ ഒന്നുകൂടി ഉറപ്പിന്, മൂന്നു മൃഗങ്ങളെ ബലിയും നൽകി. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്നവർ പോലും വിവരം അറിയുന്നത്. കേസില്‍ കൊലപാതക വിവരം മറച്ചുവയ്ക്കാൻ കൂട്ടുനിന്നതിന് വിജയ്‌യുടെ അച്ഛൻ ഗോവിന്ദപ്പയും അമ്മ തായമ്മയും അറസ്റ്റിലായിട്ടുണ്ട്.

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. മോഷണത്തിനായി എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് പ്രതി തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷണം നടത്താൻ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. തമിഴ്നാട്ടിലെ സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നാണ് സൂചന.