Love Failure: പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു; പ്രതിയ്ക്കായി അന്വേഷണം

Murder Over Love Failure: പ്രണയം നിരസിച്ചതിന് കൊലപാതകം. ബിഫാം വിദ്യാർത്ഥിനിയായ 20 വയസുകാരിയെയാണ് യുവാവ് കൊലപ്പെടുത്തിയത്.

Love Failure: പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു; പ്രതിയ്ക്കായി അന്വേഷണം

പ്രതീകാത്മക ചിത്രം

Published: 

16 Oct 2025 21:42 PM

പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ബിഫാം വിദ്യാർത്ഥിനിയായ യാമിനി പ്രിയയെ (20 വയസ്) വിഗ്നേഷ് എന്ന യുവാവാണ് കുത്തി കൊലപ്പെടുത്തിയത്. കത്തി പലതവണ കഴുത്തിൽ കുത്തിയിറക്കി യാമിനി പ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി വിഗ്നേഷ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: Gujarat Cabinet: മുഖ്യമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു; ഗുജറാത്ത് സർക്കാരിൻ്റെ മന്ത്രിസഭാ പുനസംഘടന നാളെ

മല്ലേശ്വരത്തെ ഷോപ്പിങ് മാളിന് പിന്നിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് യാമിനിയുടെ മൃതദേഹം കണ്ടെടുത്തത്. യാമിനി പ്രിയ പരീക്ഷ എഴുതി മടങ്ങിവരുമ്പോഴായിരുന്നു കൊലപാതകം. രാവിലെ ഏഴ് മണിക്കാണ് യാമിനി പ്രിയ പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ് കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുചക്ര വാഹനത്തിൽ പ്രതിയെ പ്രിയയെ പിന്തുടരുകയായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും ഇത് യാമിനി പ്രിയ നിരസിച്ചു. ഇതോടെ മുളകുപൊടി കണ്ണിലേക്കെറിഞ്ഞ പ്രതി വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ശ്രീരാംപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി വിഗ്നേഷിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. പകൽവെളിച്ചത്തിൽ ബെംഗളൂരു നഗരത്തിൽ നടന്ന കൊലപാതകം പൊതുജനത്തിന് ആശങ്കയായിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും