Sikkim Landslide: കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും, സിക്കിമിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി

Following Heavy Rain and Landslides in Sikkim: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും ഉണ്ടായി. സിക്കിമിലെ ഗ്യാൽഷിം​ഗ് ജില്ലയിലെ റിമ്പി എന്ന ഗ്രാമത്തിലാണ് വൻതോതിലുള്ള ഉരുൾപൊട്ടൽ അപകടമുണ്ടായത്. പ്രദേശത്തെ സർക്കാർ കോട്ടേഴ്സ് റൂമുകൾ ഉൾപ്പെടെ നിരവധി വീടുകൾ തകരുകയും ഒലിച്ചു പോവുകയും ചെയ്തു. എന്നാൽ ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്.

Sikkim Landslide: കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലും, സിക്കിമിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി

Sikkim Lanslide

Published: 

25 Sep 2026 | 04:22 PM

സിക്കിം: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും ഉണ്ടായി. സിക്കിമിലെ ഗ്യാൽഷിം​ഗ് ജില്ലയിലെ റിമ്പി എന്ന ഗ്രാമത്തിലാണ് വൻതോതിലുള്ള ഉരുൾപൊട്ടൽ അപകടമുണ്ടായത്. പ്രദേശത്തെ സർക്കാർ കോട്ടേഴ്സ് റൂമുകൾ ഉൾപ്പെടെ നിരവധി വീടുകൾ തകരുകയും ഒലിച്ചു പോവുകയും ചെയ്തു. എന്നാൽ ഇതുവരെ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത നിർദ്ദേശം ആണ് ജില്ലയിലും റിമ്പി പ്രദേശത്തും നൽകിയിരിക്കുന്നത്. കൂടുതൽ അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ട് പരമാവധി പേരെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഏകദേശം 30 ഓളം വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി എന്നാണ് റിപ്പോർട്ട്.

നിലവിൽ ഉണ്ടായ സംഭവങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, ദുരിതബാധിതരായ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സർക്കാരിന്റെ പ്രധാന പരിഗണന എന്ന് അറിയിച്ചു. ജില്ലയിലെ പ്രാദേശിക ഭരണകൂടത്തോട് ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാനും സ്ഥിതിഗതികളെ സസൂക്ഷ്മം നിരീക്ഷിക്കാനും പരമാവധി സുരക്ഷാനടപടികൾ സ്വീകരിക്കുവാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

Also Read: കേന്ദ്രമന്ത്രിമാർക്ക് പുതിയ ദൗത്യം; താഴെത്തട്ടിൽ സജീവമാകാൻ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

അതേസമയം ഗ്യാങ്ടോക്ക് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിപുലമായ പരിശോധന ആരംഭിച്ചട്ടുണ്ട്. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ മേധാവികളെ ഉൾപ്പെടുത്തി ദുരന്തബാധിത ബാധ്യത പ്രദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പല മേഖലകളിലും റോഡുകൾ പൂർണമായും തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. റോഡുകൾക്ക് പുറമേ മറ്റ് നിർമ്മിതികൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. സിച്ചേ എന്ന സ്ഥലത്ത് സിജ് ട്രീറ്റ്മെന്റ് പ്ലാന്റ് കനത്ത മഴയെ തുടർന്ന് തകരാറിലായി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും മലയോ​ര മേഘലകളിലൂടെയും രാത്രിയിൽ, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ പ്രദേശവാസികൾക്ക് ഉൾപ്പെടെ നിർദേശം നൽയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവരോട് ജാ​ഗ്രത പാലിക്കാനും ഏതെങ്കിലും വിധത്തിയുള്ള അപകട സാധ്യത കണ്ടാൽ അധികൃതരെ വിവരമറിയിക്കാനും നിർദേശം നൽകി.

English Summary

Alongside continuous rainfall, a massive landslide occurred in Sikkim. The landslide struck the village of Rimbhi in the Gyalshing district, causing numerous houses including government quarters to collapse and be washed away. However, it is a relief that no casualties have been reported so far.

Loading...
Unable to load recommendations.
Follow Us
Related Stories
അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
കേന്ദ്രമന്ത്രിമാർക്ക് പുതിയ ദൗത്യം; താഴെത്തട്ടിൽ സജീവമാകാൻ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
ടോൾ പ്ലാസകളിൽ ഇനി വണ്ടി നിർത്തേണ്ട; ദേശീയപാതകളിൽ പുതിയ സംവിധാനം വരുന്നു
Delhi Metro: ഗതാഗതക്കുരുക്കിൽ വലയുന്ന ഡൽഹിക്ക് ആശ്വാസം: പ്രധാന വികസന പദ്ധതികൾക്ക് പച്ചക്കൊടി
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ മുന്നറിയിപ്പുമായി സിജെപി
കുറ്റവാളിയെ തേടി കംബോഡിയയിൽ നിന്നും കാമുകിയെത്തി; മിന്നുകെട്ടാൻ 12 മണിക്കൂർ പരോൾ
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം