MBBS Student: ‘ക്ഷമിക്കണം അച്ഛാ, എനിക്ക് അതിന് കഴിഞ്ഞില്ല’; കുറിപ്പെഴുതിവച്ച് എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി

MBBS Student Dies By Suicide: എംബിബിഎസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.

MBBS Student: ക്ഷമിക്കണം അച്ഛാ, എനിക്ക് അതിന് കഴിഞ്ഞില്ല; കുറിപ്പെഴുതിവച്ച് എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

Published: 

07 Sep 2025 07:41 AM

ആത്മഹത്യാ കുറിപ്പെഴുതിവച്ച് എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി. ഒന്നാം വർഷം എംബിബിഎസ് വിദ്യാർത്ഥിയെയാണ് തൻ്റെ ഹോട്ടൽ മുറിയിൽ മരിച്ചതായി കണ്ടെത്തിയത്. ‘ക്ഷമിക്കണം അച്ഛാ, എനിക്ക് അതിന് കഴിഞ്ഞില്ല’ എന്നതായിരുന്നു ആത്മഹത്യാ കുറിപ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഛത്തീസ്ഗഡിലാണ് സംഭവം. കോർബയിലുള്ള സർക്കാർ മെഡിക്കൽ കോളജ് പരിസരത്തുള്ള ഹോട്ടൽ മുറിയിൽ 24 വയസുകാരനായ ഹിമാൻഷു കശ്യപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

Also Read: Train Diverted: യാത്രക്കാർ അറിയാൻ! ഈ ട്രെയിനുകൾ ഇന്ന് വഴിതിരിച്ചുവിടും; പോത്തന്നൂരിൽ അധിക സ്റ്റോപ്പ്

രാവിലെ നടന്ന പരീക്ഷയെഴുതാൻ കശ്യപ് വന്നിരുന്നില്ല. ഇതോടെ സഹപാഠികൾ ഹിമാൻഷുവിൻ്റെ മുറിയിലേക്ക് പോയി പരിശോധിച്ചപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. പലതവണ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സഹപാഠികൾ ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ ഹിമാൻഷുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

2024ലെ ആദ്യ വർഷ പരീക്ഷയിൽ കശ്യപ് പരാജയപ്പെട്ടതായി കോളജ് ഡീൻ ഡോ. കെകെ സാഹ്റെ പറഞ്ഞിരുന്നു. രണ്ടാമത്തെ തവണ പരീക്ഷയെഴുതുകയായിരുന്നു കശ്യപ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്