Mumbai Metro: താനെയിലേക്ക് മെട്രോയെത്തുന്നു, നിര്‍മാണം ആരംഭിച്ചു; ട്രെയിന്‍ സര്‍വീസ് എന്ന് മുതല്‍?

Big Boost for Mumbai Travel: Metro to Thane and Navi Mumbai Airport: മേഖലയില്‍ ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചില്ല എന്നതാണ് വാസ്തവം. ബസ്സിലെ തിരക്കുമൂലം പലര്‍ക്കും ടാക്‌സികളും മറ്റ് യാത്രാ മാര്‍ഗങ്ങളും തിരഞ്ഞെടുക്കേണ്ടതായി വരുന്നു. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡില്‍ വരാന്‍ തുടങ്ങിയത് ഗതാഗതക്കുരുക്ക് സങ്കീര്‍ണമാക്കുകയാണ്.

Mumbai Metro: താനെയിലേക്ക് മെട്രോയെത്തുന്നു, നിര്‍മാണം ആരംഭിച്ചു; ട്രെയിന്‍ സര്‍വീസ് എന്ന് മുതല്‍?

മുംബൈ മെട്രോ

Published: 

22 Apr 2026 | 10:26 AM

മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് ഇനി സ്വപ്‌നങ്ങളില്‍ മാത്രം. നഗരത്തിലെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി മെട്രോ കണക്ടിവിറ്റി വ്യാപിപ്പിക്കുകയാണ്. താനെ ഇന്റേണല്‍ റിങ് മെട്രോയുടെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നഗരവാസികളുടെ ദൈനംദിന യാത്രകളെ വേഗത്തിലാക്കും.

താനെയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ ഘോഡ്ബന്ദര്‍ റൂട്ടിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഘോഡ്ബന്ദര്‍, ഓള്‍ഡ് താനെ, വാഗലെ എസ്‌റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന വേഗത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഗതാഗതക്കുരുക്കുകള്‍ക്ക് കാരണമാകുന്നു. ഇടുങ്ങിയ റോഡുകളും വാഹനങ്ങളുടെ എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധനവും നഗരവാസികളെ വലയ്ക്കുന്നു.

ഈ മേഖലയില്‍ ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചില്ല എന്നതാണ് വാസ്തവം. ബസ്സിലെ തിരക്കുമൂലം പലര്‍ക്കും ടാക്‌സികളും മറ്റ് യാത്രാ മാര്‍ഗങ്ങളും തിരഞ്ഞെടുക്കേണ്ടതായി വരുന്നു. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡില്‍ വരാന്‍ തുടങ്ങിയത് ഗതാഗതക്കുരുക്ക് സങ്കീര്‍ണമാക്കുകയാണ്.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മെട്രോ തന്നെയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതിനായി നഗരത്തിലൊന്നാകെ മെട്രോ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ട്രെയിന്‍ കയറി ധാരാളം ആളുകള്‍ വന്നിറങ്ങുന്ന താനെയിലേക്ക് മെട്രോ എത്തുന്നത് ജോലിക്കാരുടെയും പഠനത്തിനായി പോകുന്നവരുടെയും യാത്ര വേഗത്തിലാക്കും.

29 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാതയൊരുക്കുന്നത്. എന്നാല്‍ ഈ പാത അല്‍പം വെല്ലുവിളികളും നേരിടുന്നുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നിന്നും മാറി ഉള്‍ഭാഗങ്ങളിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. അതിനാല്‍ ഏകദേശം 12,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. വെസ്റ്റ് താനെയിലുടനീളം വൃത്താകൃതിയിലായിരിക്കും മെട്രോ റെയില്‍. പ്രധാന റെസിഡന്‍ഷ്യല്‍, വാണിജ്യ കേന്ദ്രങ്ങള്‍ക്കിടയില്‍ മികച്ച കണക്ടിവിറ്റി സാധ്യമാക്കാന്‍ പാതയ്ക്ക് സാധിക്കുമെന്ന് മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞു.

Also Read: Mumbai Metro: മുംബൈ മെട്രോ കയറിയാല്‍ പണം ഇനി ഇങ്ങോട്ട് കിട്ടും; പുതിയ ഓഫര്‍

22 മെട്രോ സ്‌റ്റേഷനുകള്‍

താനെ റിങ് മെട്രോയില്‍ ആകെ 22 സ്‌റ്റേഷനുകളായിരിക്കും ഉണ്ടാകുക. റെയ്ലാ ദേവി, വാഗ്ലെ ചൗക്ക്, ലോകമാന്യ നഗര്‍ ബസ് ഡിപ്പോ, ഛത്രപതി ശിവാജി മഹാരാജ് നഗര്‍, നീലകണ്ഠ് ടെര്‍മിനല്‍, ഗാന്ധിനഗര്‍, ഡോ. കാശിനാഥ് ഘനേക്കര്‍ തിയേറ്റര്‍, മന്‍പാഡ, ഡോംഗ്രിപദ, വിജയ് നഗരി, വാഗ്ബില്‍, പട്ലിപാഡ, ആസാദ്നഗര്‍ ബസ് ഡിപ്പോ, മനോരമനഗര്‍, കോല്‍ഷെറ്റ്, ബല്‍കം നാക, റബോഡി, താനെ ജംഗ്ഷന്‍, ന്യൂ താനെ എന്നിങ്ങനെയായിരിക്കും അവ.

നവി മുംബൈയിലേക്കും മെട്രോ

മുംബൈ-നവി മുംബൈ നഗരങ്ങളെ മെട്രോ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെയും നവി മുംബൈ വിമാനത്താവളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോള്‍ഡന്‍ ലൈനിന്റെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.

രണ്ട് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആകെ നീളം 34 കലോമീറ്ററായിരിക്കും. രണ്ട് നഗരങ്ങള്‍ക്കിടയിലെയും ദൂരം കുറയ്ക്കാനും പദ്ധതിക്ക് സാധിക്കുന്നതാണ്. 22,862 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ