Middle East Tensions: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ജിദ്ദയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
Air India Cancels Flights: പശ്ചിമേഷിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് . നവംബർ 24 വരെ സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിക്കുന്നു. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി എന്ന് കമ്പനി വിശദീകരിച്ചു.

പ്രതീകാത്മക ചിത്രം
ഡൽഹി: പശ്ചിമേഷിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് . നവംബർ 24 വരെ സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിക്കുന്നു. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി എന്ന് കമ്പനി വിശദീകരിച്ചു. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി വ്യക്തമാക്കി. മുൻ ദിവസങ്ങളിൽ മറ്റു വിമാന കമ്പനികളും സമാനമായി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
നവംബർ 24 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട്, റീ ഷെഡ്യൂളിങ് തുടങ്ങിയവയ്ക്കുള്ള സൗകര്യം ഒരുക്കും എന്നും എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം സൗദി സഖ്യസേനയും ഹൂത്തി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. റിയാദിലെ കിം അബ്ദുള്ള ഫിനാൻസിൽ ഡിസ്ട്രിക്ട് നേരെ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു. അതിനിടെ അമേരിക്ക വീണ്ടും ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലെയും സംഘർഷങ്ങൾ തുടരുകയാണ്. രണ്ടു മണിക്കൂറിനിടെ രണ്ട് എണ്ണ ടാങ്കറുകൾ കൂടി സ്ഫോടനത്തിന് ഇരയായതായി റിപ്പോർട്ടുകൾ ഉണ്ട്.
Also Read: ഡൽഹി വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമം; യുവാവിനെ കീഴ്പ്പെടുത്തി സി.ഐ.എസ്.എഫ്
സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ മിസൈൽ – ഡ്രോൺ ആക്രമണം റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ടവർ എത്തിയതോടെ സൗദിയും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണശാലകൾ തുടങ്ങി ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഏകദേശം 60 സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ രക്ഷപ്പെട്ടതായി സഖ്യസേന അറിയിച്ചു.
ആക്രമണത്തെ യുഎഇ അക്കമുള്ള ഗൾഫ് രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. വിഷയത്തിൽ സൗദിക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയും ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ അതേ സമയം അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂത്തികൾ തിരിച്ചു പിടിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടൽ ഗതാഗത പാതയുടെ നിയന്ത്രണം ആഗോള ചരക്ക് നിത്യത്തിൽ ഏറെ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. വിമാന സർവീസുകൾ റദ്ദാക്കുന്നത് വിദേശത്തേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസികൾക്കും തിരെ മടങ്ങാനിരിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണ്.
English Summary
Air India has cancelled flights to and from Jeddah amidst the ongoing conflict in West Asia. The affected services are operated by Air India Express. Air India announced that these flights will remain suspended until November 24. The airline explained that this decision was taken in light of the ongoing conflict in the region.