5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

MiG-29 Fighter Jet: പരിശീലന പറക്കലിനിടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണ് അപകടം

MiG-29 Fighter Jet Crash: വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വ്യോമസേന അറിയിച്ചത്. തകർന്നു വീണ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. ജനവാസമേഖല അല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

MiG-29 Fighter Jet: പരിശീലന പറക്കലിനിടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണ് അപകടം
MiG-29 Fighter Jet Crash.
Follow Us
neethu-vijayan
Neethu Vijayan | Updated On: 02 Sep 2024 23:24 PM

പരിശീലന പറക്കലിനിടെ മിഗ് -29 യുദ്ധവിമാനം (MiG-29 Fighter Jet) തകർന്നുവീണ് അപകടം. വിമാനത്തിൻ്റെ പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്. വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വ്യോമസേന അറിയിച്ചത്. തകർന്നു വീണ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. ജനവാസമേഖല അല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.

“ബാർമർ സെക്ടറിൽ ഒരു പതിവ് പരിശീലന ദൗത്യത്തിനിടെ, ഇന്ത്യൻ എയർഫോഴ്സിൻ്റെ MiG-29 അപകടത്തിൽ പെട്ടു. പൈലറ്റ് സുരക്ഷിതനാണ്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ” എയർഫോഴ്‌സ് എക്‌സിലൂടെ അറിയിച്ചു. ബാർമർ ജില്ലാ കളക്ടർ നിശാന്ത് ജെയിൻ, പോലീസ് സൂപ്രണ്ട് നരേന്ദ്ര സിംഗ് മീണ, മറ്റ് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ജൂൺ നാലിന് നാസിക്കിലെ നിഫാദ് തെഹ്‌സിലിലെ ഷിരാസ്‌ഗാവ് ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് ഐഎഎഫിൻ്റെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണിരുന്നു. അപകടത്തിൽ പൈലറ്റും സഹ പൈലറ്റും സുരക്ഷിതരായിരുന്നു. തകർന്നതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ചിരുന്നു. 500 മീറ്റർ ചുറ്റളവിൽ ചിതറിക്കിടന്ന അവസ്ഥയിലാണ് ജെറ്റിൻ്റെ ചില ഭാഗങ്ങൾ കണ്ടെത്തിയത്. ഐഎഎഫിൻ്റെയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൻ്റെയും (എച്ച്എഎൽ) സുരക്ഷാ, സാങ്കേതിക വിഭാഗങ്ങളുടെ സംഘങ്ങൾ അപകടസ്ഥലം സന്ദർശിച്ചിരുന്നു.

Latest News