AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Karnataka Beef Truck Fire: പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, ഡ്രൈവർക്ക് മർദ്ദനം; പ്രദേശത്ത് സുരക്ഷ കടുപ്പിച്ചു

Karnataka Beef Truck Sets Fire: റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് ആളുകൾ കൂട്ടംകൂടി കത്തിച്ചത്. സംഭവത്തിൽ ഇതുവരെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് രണ്ട് കേസുകളും രജിസ്ട്രർ ചെയ്തിട്ടുണ്ട്. അനധികൃതമായി ബീഫ് കടത്തിയതിനും പോലീസ് കേസെടുത്തു.

Karnataka Beef Truck Fire: പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, ഡ്രൈവർക്ക് മർദ്ദനം; പ്രദേശത്ത് സുരക്ഷ കടുപ്പിച്ചു
ആൾക്കൂട്ടം ലോറി കത്തിക്കുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന് Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 23 Sep 2025 12:49 PM

ബെംഗളൂരു: കർണാടകയിലെ ബെലഗാവിൽ പോത്തിറച്ചിയുമായി പോയ ലോറി ഒരു കൂട്ടം ആളുകൾ തടഞ്ഞു നിർത്തി കത്തിച്ചു. എഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ചേർന്ന് ലോറി കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായാണ് വിവരം.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് ആളുകൾ കൂട്ടംകൂടി കത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഉഗാർ-ഐനാപൂർ റോഡിലെ ശ്രീ സിദ്ധേശ്വർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

സംഭവത്തിൽ ഇതുവരെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് രണ്ട് കേസുകളും രജിസ്ട്രർ ചെയ്തിട്ടുണ്ട്. അനധികൃതമായി ബീഫ് കടത്തിയതിനും പോലീസ് കേസെടുത്തു. ലോറി കത്തിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരായ നിയമം, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എസ്‌സി/എസ്ടി നിയമം, തീവയ്പ്പ്, കവർച്ച, അതിക്രമം തടയൽ എന്നീ വകുപ്പുകൾ പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.