Bharat Bandh: ഭാരത്ബന്ദിനിടെ ആക്രമണം; കുട്ടികളുമായി വന്ന സ്കൂൾ ബസ് കത്തിക്കാൻ ശ്രമം, വൈറലായി വീഡിയോ
Mob try to set school bus : യൂണിഫോമിലുള്ള സ്കൂൾ കുട്ടികൾ ബസിൽ മുഴുവനായും ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധിച്ച ആളുകൾ ടയറുകൾ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തെങ്കിലും ബസ് കത്തിക്കാൻ ശ്രമിച്ചില്ലെന്ന് ഗോപാൽഗഞ്ച് പോലീസ് ഇതിനിടെ വ്യക്തമാക്കി.
ന്യൂഡൽഹി: ബിഹാറിൽ ബുധനാഴ്ച നടന്ന ഭാരത് ബന്ദ് പ്രക്ഷോഭത്തിനിടെ ചില പ്രതിഷേധക്കാർ സ്കൂൾ ബസ് കത്തിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് പങ്കിട്ട ഒരു വീഡിയോയിലാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങളുള്ളത്. ഗോപാൽഗഞ്ച് ഏരിയയിലെ സ്കൂൾ ബസിന് ചുറ്റും പ്രക്ഷോഭകർ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ ബസിനടിയിൽ കടന്ന് നേരിട്ട് ടയർ കത്തിക്കുന്നതും വ്യക്തമാണ്.
യൂണിഫോമിലുള്ള സ്കൂൾ കുട്ടികൾ ബസിൽ മുഴുവനായും ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധിച്ച ആളുകൾ ടയറുകൾ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തെങ്കിലും ബസ് കത്തിക്കാൻ ശ്രമിച്ചില്ലെന്ന് ഗോപാൽഗഞ്ച് പോലീസ് ഇതിനിടെ വ്യക്തമാക്കി. തിരക്കേറിയ റോഡിൽ കത്തുന്ന ടയറുകളിൽ ഒന്നിന് മുകളിലൂടെ ബസ് ഓടിച്ചതാണ് മാരകമായ അപകടത്തിന് കാരണമായത് എന്നും പറയുന്നു.
India: Mob tries to set school bus on fire in Bihar’s Patna during Bharat Bandh. Shutdown was called to protest Supreme Court order allowing sub-categorisation in SC-ST categories. #BharatBand pic.twitter.com/SRAT384cFv
— South Asian Digest (@SADigestOnline) August 21, 2024
സാമുദായിക സംവരണം ആവശ്യപ്പെട്ട് സംഘടിപ്പിച്ച ഭാരത് ബന്ദിനെ പിന്തുണച്ച് റെയിൽവേയിലും റോഡുകളിലും ഉപരോധം നടത്തിയ പ്രകടനക്കാരെ തടയാൻ ബിഹാർ പോലീസ് ലാത്തി ചാർജും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. പ്രതിഷേധക്കാർ ദർഭംഗ, ബക്സർ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി. കൂടാതെ, പട്‌ന, ഹാജിപൂർ, ദർഭംഗ, ജെഹാനാബാദ്, പൂർണിയ, കതിഹാർ, മുസാഫർപൂർ, ബെഗുസാരായി തുടങ്ങി നിരവധി ജില്ലകളിൽ ഗതാഗതം തടസ്സപ്പെട്ടു.
ക്രമസമാധാനം തകർത്തെന്ന പേരിൽ പട്‌ന പോലീസ് മൂന്നു പേർക്കെതിരേ എഫ്ഐആറുകൾ ഫയൽ ചെയ്യുകയും ഒമ്പത് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ച് പട്‌ന ജില്ലാ ഭരണകൂടം പ്രസ്താവന പുറത്തിറക്കി.
രാഷ്ട്രീയ ജനതാദളും (ആർജെഡി) ഇന്ത്യ സഖ്യത്തിലെ മറ്റ് അംഗങ്ങളും ബന്ദിന് പിന്തുണ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ദലിത്, ആദിവാസി സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ALSO READ – 119 പേർ കാണാമറയത്ത്; നോഡൽ ഓഫീസർ മടങ്ങിയിട്ട് ഒരാഴ്ച; അവസാനിക്കുകയാണോ വയനാട്ടിലെ തിരച്ചിൽ?
എന്നാൽ ഹർത്താൽ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല, എല്ലാവരോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്, യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കേരളത്തിലും ഇന്ന് ബന്ദ് ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. ദേശീയതലത്തിൽ വിവിധ ദലിത് ബഹുജൻ സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്ന ദാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണിത്.