Pune Mob Violence: വിദ്വേഷ പോസ്റ്റ്; പുനെയിൽ വർഗീയ സംഘർഷം, നിരോധനാജ്ഞ പ്രഖ്യാപിച്ചു
Pune Mob Violence Over Post: പ്രദേശത്തെ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകോപിതരായ ജനകൂട്ടി സ്വത്തുവകകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ഒരു സ്കൂട്ടർ കത്തിക്കുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ: പൂനെയിയെ യാവത് ഗ്രാമത്തിൽ വർഗീയ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. ഒരുവിഭാഗത്തിലെ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് പ്രദേശത്ത് പ്രശ്നങ്ങൾ തുടങ്ങിയത്. കണ്ണീർവാതകം പ്രയോഗിച്ചാണ് മേഖലയിൽ നിന്ന് ജനകൂട്ടത്തെ പോലീസ് ഒഴിപ്പിച്ചത്. യുവാവ് വാട്സ്ആപ്പിലൂടെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചതിന് തുടർന്നാണ് പ്രശ്നമുണ്ടായതെന്ന് പോലീസ് പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഘർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തെ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകോപിതരായ ജനകൂട്ടി സ്വത്തുവകകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ഒരു സ്കൂട്ടർ കത്തിക്കുകയും കടകൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ സുരക്ഷയുടെ ഭാഗമായി നിരവധി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും മുതർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു വിഭാഗം എതിർ സമുദായത്തിൽപ്പെട്ടവരുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. സോഷ്യൽമീഡിയയിലൂടെ അധിക്ഷേപ പരാമർശനം പങ്കുവച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ ഗ്രാമം സന്ദർശിക്കുകയും ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാദരിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഗ്രാമത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.