Malda Violence: മാൽഡ സംഘർഷം: രാജ്യം വിടാനുള്ള ശ്രമത്തിനിടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

Moffakkerul Islam Mastermind Of Malda Violence: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്നു ഏഴ് ജുഡീഷ്യൽ ഓഫീസർമാർ. ഇവരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിത ഓഫീസർമാരും ഉൾപ്പെട്ടിരുന്നു.

Malda Violence: മാൽഡ സംഘർഷം: രാജ്യം വിടാനുള്ള ശ്രമത്തിനിടെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

Malda Violence

Published: 

03 Apr 2026 | 01:20 PM

കൊൽക്കത്ത: പശ്ചിമബംഗാളിലെ മാൽഡയിലുണ്ടായ സംഘർഷത്തിലെ (Malda Violence) മുഖ്യസൂത്രധാരൻ പിടിയിൽ. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് മൊഫക്കറുൾ ഇസ്ലാം (Moffakkerul Islam) ആണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ സിലിഗുഡിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 35 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

മാൽഡ ജില്ലയിൽ, എസ്‌ഐആർ പട്ടികയിൽ പേരുവെട്ടിയെന്ന ആരോപണത്തിലാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഒൻപതുമണിക്കൂറിലേറെ തടഞ്ഞുവച്ചു. അഭിഭാഷകനായ ഇസ്ലാം, 2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതഹാർ മണ്ഡലത്തിൽ നിന്നുള്ള എഐഎംഐഎം (AIMIM) സ്ഥാനാർത്ഥി കൂടിയായിരുന്നു.

Also Read: മധുവിധു തീരും മുൻപേ മടക്കം; സ്ത്രീധന പീഡനം സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്നു ഏഴ് ജുഡീഷ്യൽ ഓഫീസർമാർ. ഇവരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിത ഓഫീസർമാരും ഉൾപ്പെട്ടിരുന്നു.

സംഭവം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാൻ ഉത്തരവിടുകയും, ഏപ്രിൽ ആറിന് വെർച്വൽ ഹിയറിങ്ങിന് ഹാജരാവാൻ ബംഗാൾ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി