AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohsina Kidwai: മുൻ കേന്ദ്രമന്ത്രി, മുഹ്സീന കിദ്വായ് അന്തരിച്ചു

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്സ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അവർ. ഉത്തർപ്രദേശ് നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ആറാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഴാമത്തെയും എട്ടാമത്തെയും ലോക്‌സഭകളിൽ അവർ ഈ സീറ്റ് നിലനിർത്തി. 2004 മുതൽ 2016 വരെ ഛത്തീസ്ഗഡിൽ നിന്നുള്ള രാജ്യസഭാ എംപിയായും സേവനമനുഷ്ഠിച്ചു

Mohsina Kidwai: മുൻ കേന്ദ്രമന്ത്രി, മുഹ്സീന കിദ്വായ് അന്തരിച്ചു
മുഹ്സീന കിദ്വായ്Image Credit source: X / Screen Grab
Arun Nair
Arun Nair | Updated On: 08 Apr 2026 | 11:00 AM

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുഹ്സീന കിദ്വായ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്സ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അവർ. രാജീവ് ഗാന്ധി മന്ത്രി സഭയിൽ സുപ്രധാവ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയാണ്. ലോക്സഭയിലും, രാജ്യസഭയിലും അംഗമായിരുന്നു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ജനറൽ സെക്രട്ടറി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യു.സി) അംഗം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സി.ഇ.സി) അംഗം. ഹജ്ജ് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ തുടങ്ങിയ ചുമതലുകളും അവർ വഹിച്ചിരുന്നു. . ഇന്ദിരാഗാന്ധി സർക്കാരിൽ (1984) ഉത്തർപ്രദേശിൽ നിന്നുള്ള മന്ത്രിയായും ഗ്രാമവികസന മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായി.

ALSO READ: മുംബൈ ട്രെയിനുകളെ ഇനി പിടിച്ചാല്‍ കിട്ടില്ല; വേഗ നിയന്ത്രണം പിന്‍വലിച്ചു

ഉത്തർപ്രദേശ് നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ആറാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഴാമത്തെയും എട്ടാമത്തെയും ലോക്‌സഭകളിൽ അവർ ഈ സീറ്റ് നിലനിർത്തി. 2004 മുതൽ 2016 വരെ ഛത്തീസ്ഗഡിൽ നിന്നുള്ള രാജ്യസഭാ എംപിയായും സേവനമനുഷ്ഠിച്ചു ഉത്തർപ്രദേശിലെ ബരാബങ്കി സ്വദേശിയാണ്. ശവ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഡൽഹി നിസാമുദ്ദീനിലെ ശ്മശാനത്തിൽ.

 

 

 

Follow Us